LiveTV

Live

National

അശോക് ഗെഹ്‌ലോട്ടിനൊപ്പമെന്ന്‌ പ്രഖ്യാപിച്ച്​ വിമത എം.എൽ.എ ഭൻവാർ ലാൽ ശർമ

ഗെഹ്‌ലോട്ട്‌ സർക്കാരിനെതിരെ ​പ്രചരിച്ച ഓഡിയോ ടേപ്പ്​ ഗൂഢാലോചന നടത്തിയെന്നാരോപിച്ച രാജസ്ഥാൻ കോൺഗ്രസ് എം‌എൽ‌എ ഭൻ‌വാർ ലാൽ ശർമ മുഖ്യമന്ത്രി അശോക്​ ഗെലോട്ടുമായി കൂടിക്കാഴ്​ച നടത്തി പിന്തുണയര്‍പ്പിച്ചു

അശോക് ഗെഹ്‌ലോട്ടിനൊപ്പമെന്ന്‌
പ്രഖ്യാപിച്ച്​ വിമത എം.എൽ.എ ഭൻവാർ ലാൽ ശർമ

അശോക് ഗെഹ്‌ലോട്ട്‌ സർക്കാരിനെതിരെ വ്യാപകമായി ​പ്രചരിച്ച ഓഡിയോ ടേപ്പ്​ ഗൂഢാലോചന നടത്തിയെന്നാരോപിച്ച രാജസ്ഥാൻ കോൺഗ്രസ് എം‌.എൽ‌.എ ഭൻ‌വാർ ലാൽ ശർമ മുഖ്യമന്ത്രി അശോക്​ ഗെലോട്ടുമായി കൂടിക്കാഴ്​ച നടത്തി പിന്തുണയര്‍പ്പിച്ചു. സച്ചിന്‍ പക്ഷത്തിനൊപ്പമായിരുന്ന ഭന്‍വര്‍ ലാല്‍ ജയ്പൂരിലെത്തിയാണ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോതിനെ സന്ദര്‍ശിച്ച് പിന്തുണയര്‍പ്പിച്ചത്.

ഗെഹ്‌ലോട്ട് സര്‍ക്കാര്‍ സുരക്ഷിതമാണെന്നും ഗെഹ്‌ലോട്ടാണ് തങ്ങളുടെ നേതാവെന്നും ഭന്‍വാര്‍ ലാല്‍ പറഞ്ഞു. ഗെഹ്‌ലോട്ട് സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് ഇടനിലക്കാരനായി നിന്ന സഞ്ജയ് ജയിന്‍ എന്ന വ്യവസായിയുമായി ഭന്‍വര്‍ ലാല്‍ ശര്‍മ സംസാരിക്കുന്നതിന്റെ ഓഡിയോ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. കോണ്‍ഗ്രസ് എം.എല്‍.എമാരെ വിലക്കെടുക്കാന്‍ കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തുമായി സഞ്ജയ് ജയിന്‍ പണമിടപാട് നടത്തിയെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതിന്റെ അന്വേഷണം നടന്നുവരികയാണ്. സഞ്ജയ് ജയിന്‍ നിലവില്‍ കസ്റ്റഡിയിലാണ്.

അതേസമയം രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. രാഹുൽ ഗാന്ധിയെ സച്ചിന്‍ പൈലറ്റ് കണ്ടതിന് പിന്നാലെയാണ് വീണ്ടും കോണ്‍ഗ്രസിലേക്ക് മടക്കം. സച്ചിന്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചതായി കെ.സി വേണുഗോപാല്‍ അറിയിച്ചു. സച്ചിൻ പൈലറ്റുമായി തുറന്ന ചർച്ച നടത്തുമെന്നും വേണുഗോപാൽ പറഞ്ഞു.