LiveTV

Live

National

ആന്ധ്രയിൽ കോവിഡ് കെയർ സെന്ററിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു

വിജയവാഡയിലെ ഹോട്ടലിൽ ഇന്ന് രാവിലെയാണ് സംഭവം. രക്ഷപ്പെടുത്തിയവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

ആന്ധ്രയിൽ കോവിഡ് കെയർ സെന്ററിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു

ആന്ധ്ര പ്രദേശില്‍ കൊവിഡ് കെയര്‍ സെന്ററില്‍ വന്‍ തീപിടിത്തം. ഏഴ് പേര്‍ മരിച്ചു. 30 പേരെ ഇതിനകം രക്ഷപ്പെടുത്തി. കൂടുതൽ പേർ കെട്ടിടത്തിനുള്ളിലുണ്ടെന്നാണ് കരുതുന്നത്.

വിജയവാഡയിലെ ഹോട്ടലിൽ ഇന്ന് രാവിലെയാണ് സംഭവം. രക്ഷപ്പെടുത്തിയവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഫയര്‍ ഫോഴ്‌സിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല.

സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് അന്ധ്ര മുഖ്യമന്ത്രി ജ​ഗൻമോഹൻ റെഡ്ഡി പ്രതികരിച്ചു. അദ്ദേഹം വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.