LiveTV

Live

National

ഇന്ത്യക്കാരിയാകണമെങ്കില്‍ ഹിന്ദി അറിയണമെന്നുണ്ടോ: വിമാനത്താവളത്തില്‍ നേരിട്ട വിവേചനത്തെകുറിച്ച് കനിമൊഴി

എം.പിയുടെ ആരോപണത്തില്‍ പ്രതികരണവുമായി സി.ഐ.എസ്.എഫും രംഗത്തുവന്നിട്ടുണ്ട്.

ഇന്ത്യക്കാരിയാകണമെങ്കില്‍ ഹിന്ദി അറിയണമെന്നുണ്ടോ: വിമാനത്താവളത്തില്‍ നേരിട്ട വിവേചനത്തെകുറിച്ച് കനിമൊഴി

ഹിന്ദി സംസാരിക്കാന്‍ അറിയില്ലെന്ന് പറഞ്ഞതിന് വിമാനത്താവളത്തില്‍ വെച്ച് സിഐഎസ്എഫ് ഓഫീസര്‍മാരുടെ പരിഹാസത്തിന് താന്‍ ഇരയായി എന്ന പരാതിയുമായി ഡിഎംകെ എംപി കനിമൊഴി. ഹിന്ദി സംസാരിക്കാന്‍ അറിയാത്തതിനാല്‍, താനൊരു ഇന്ത്യക്കാരിയാണോ എന്നായിരുന്നു അവരുടെ സംശയമെന്ന് കനിമൊഴി പറഞ്ഞു. ട്വിറ്ററിലൂടെയാണ് വിമാനത്താവളത്തില്‍ തനിക്ക് നേരിടേണ്ടി വന്ന വിവേചനത്തെക്കുറിച്ച് കനിമൊഴി വ്യക്തമാക്കിയിരിക്കുന്നത്. എം.പിയുടെ ആരോപണത്തില്‍ പ്രതികരണവുമായി സി.ഐ.എസ്.എഫും രംഗത്തുവന്നിട്ടുണ്ട്. ഇന്ന് ഡല്‍ഹിയിലേക്ക് പോകാനായി ചെന്നൈ എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ് ഈ മോശം അനുഭവം എന്നാണ് കനിമൊഴി പറയുന്നത്.

ഹിന്ദി അറിയാത്തതിനാല്‍ ഇന്ന് വിമാനത്താവളത്തില്‍ വച്ച് തമിഴിലോ ഇംഗ്ലീഷിലോ സംസാരിക്കാമോ എന്ന് ചോദിച്ചതിന് ഒരു സി.ഐ.എസ്. ഉദ്യോഗസ്ഥന്‍ എന്നോട് ചോദിച്ചത് താനൊരു ഇന്ത്യാക്കാരി ആണോ എന്ന്. ഹിന്ദി അറിയുന്നത് ഇന്ത്യക്കാരനാകുന്നതിന് തുല്യമാകുന്നത് എപ്പോള്‍ മുതലാണെന്നത് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഹിന്ദി ഇമ്പോസിഷന്‍ എന്ന ഹാഷ്ടാഗും ട്വീറ്റില്‍ നൽകിയിട്ടുണ്ട് കനിമൊഴി.

കനിമൊഴിയുടെ ട്വീറ്റിന് മറുപടിയുമായി സിഐഎസ്എഫും രംഗത്തുവന്നിട്ടുണ്ട്. സി.ഐ.എസ്.എഫിന്‍റെ ഊഷ്മളമായ ആശംസകള്‍, നിങ്ങള്‍ക്കുണ്ടായ അസുഖകരമായ അനുഭവം മനസ്സിലാക്കുന്നു. ദയവായി യാത്രയുടെ വിവരങ്ങള്‍ വിമാനത്താവളത്തിന്‍റെ പേര്, സ്ഥലം, സമയം, എന്നിവ നല്‍കിയാല്‍ തക്കതായ നടപടിയുണ്ടാകുമെന്നായിരുന്നു സിഐഎസ്എഫിന്‍റെ ട്വീറ്റ്. കനിമൊഴിക്ക് മറുപടിയായി നല്‍കിയിരിക്കുന്ന ട്വീറ്റിലാണ് സി.ഐ.എസ്.എഫ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. തമിഴ്‍നാട് തൂത്തുക്കുടിയില്‍ നിന്നുള്ള എംപിയാണ് നിലവില്‍ കനിമൊഴി.