LiveTV

Live

National

മകനെ നാട്ടുകാര്‍ കാണ്‍കെ തലകീഴായി കെട്ടിയിട്ട് മര്‍ദ്ദിച്ചു: പിതാവ് അറസ്റ്റില്‍

സംഭവത്തിന്‍റെ 52 സെക്കന്‍റ് ദൈര്‍ഘ്യമുളള വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

മകനെ നാട്ടുകാര്‍ കാണ്‍കെ തലകീഴായി കെട്ടിയിട്ട് മര്‍ദ്ദിച്ചു: പിതാവ് അറസ്റ്റില്‍

മകനെ നാട്ടുകാര്‍ കാണ്‍കെ തലകീഴായി കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. ഉത്തർപ്രദേശിലെ ആഗ്രയിലാണ് ക്രൂരത നടന്നത്. ശനിയാഴ്ച വൈകീട്ട് ആറിനും ഏഴിനും ഇടയിലായിരുന്നു സംഭവം. വീടിന്​ പുറത്ത്​ മകനെ കയർ കൊണ്ട് കെട്ടിത്തൂക്കിയിട്ട് അയൽക്കാരുടെ മുന്നിലിട്ടായിരുന്നു മർദ്ദനം.

സംഭവത്തിന്‍റെ 52 സെക്കന്‍റ് ദൈര്‍ഘ്യമുളള വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. അവൻ ഒരു കുട്ടിയാണ്, അവനെ വെറുതെവിടൂവെന്ന് കൂടിനില്‍ക്കുന്നവര്‍ പറയുന്നത് വീഡിയോയിൽ കേൾക്കാം. പരിസരവാസികളിലാരോ ആണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. സംഭവം ശ്രദ്ധയിൽപെട്ട പൊലീസ്​ പിതാവിനെ കസ്​റ്റഡിയിൽ എടുക്കുകയായിരുന്നു. തങ്ങൾ പ്രതിയെ ചോദ്യം ചെയ്​തതായും പ്രതി കുറ്റം സമ്മതിച്ചിട്ടില്ലെന്നും മദ്യലഹരിയിലാണ്​ മർദിച്ചതെന്നുമാണ് പിതാവ് പറയുന്നതെന്നും പൊലീസ് പറയുന്നു.

കുറച്ചു ദിവസങ്ങളായി വീട്ടില്‍ വഴക്കായിരുന്നു എന്നും, നാലുദിവസം മുമ്പ് വഴക്കിനെ തുടര്‍ന്ന് പ്രതിയുടെ ഭാര്യ പിണങ്ങിപ്പോകുകയും ചെയ്തെന്നും പൊലീസ് പറയുന്നു. മൂന്നു കുട്ടികളാണ് ഇയാള്‍ക്കുള്ളത്. ഇതിലെ മൂത്തകുട്ടിയെയാണ് ഇയാള്‍ മര്‍ദ്ദിച്ചത്.

ക്രൂരമര്‍ദ്ദനത്തിന്‍റെ വീഡിയോ പുറത്ത് വന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയില്‍ യുപി പൊലീസ് കേസെടുക്കുന്ന രണ്ടാമത്തെ കേസാണിത്. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് വൃദ്ധ ക്രൂരമര്‍ദ്ദനത്തിന് ഇരയായതായിരുന്നു ആദ്യത്തേത്. വ്യാഴാഴ്ചയായിരുന്നു ഈ സംഭവം. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ തന്നെയാണ് ഇവരെ മര്‍ദ്ദിച്ചത്. ആശുപത്രിക്ക് പുറത്ത് വെച്ചായിരുന്നു മര്‍ദ്ദനം. ഇയാള്‍ സ്ത്രീയെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വലിയ രോഷമാണ് സംഭവത്തിനെതിരെ ഉയര്‍ന്നത്. തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സര്‍ക്കാര്‍ ആശുപത്രിയില്‍ 80 കാരിക്ക് ക്രൂരമര്‍ദ്ദനം: വൃദ്ധയെ മര്‍ദ്ദിച്ച സെക്യൂരിറ്റി അറസ്റ്റില്‍
Also Read

സര്‍ക്കാര്‍ ആശുപത്രിയില്‍ 80 കാരിക്ക് ക്രൂരമര്‍ദ്ദനം: വൃദ്ധയെ മര്‍ദ്ദിച്ച സെക്യൂരിറ്റി അറസ്റ്റില്‍