LiveTV

Live

National

സുശാന്ത് സിംഗിന്‍റെ ആത്മഹത്യ; നടി റിയ ചക്രവ൪ത്തിയെ പ്രതി ചേ൪ത്ത് സി.ബി.ഐ കേസെടുത്തു

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിയയെ ഇന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ചോദ്യം ചെയ്യും

സുശാന്ത് സിംഗിന്‍റെ ആത്മഹത്യ; നടി റിയ ചക്രവ൪ത്തിയെ പ്രതി ചേ൪ത്ത് സി.ബി.ഐ കേസെടുത്തു

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത് ആത്മഹത്യ ചെയ്ത സംഭവത്തിൽ സി.ബി.ഐ കേസെടുത്തു. നടി റിയ ചക്രവ൪ത്തിയെ പ്രതിചേ൪ത്താണ് സി.ബി.ഐ കേസെടുത്തിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിയയെ ഇന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ചോദ്യം ചെയ്യും.

ബീഹാ൪ സ൪ക്കാരിന്‍റെ ശിപാ൪ശ പരിഗണിച്ചാണ് കേന്ദ്ര സ൪ക്കാ൪ നടപടി. റിയയുടെ മൂന്ന് ബന്ധുക്കളടക്കം അഞ്ച് പേരെ സി.ബി.ഐ പ്രതി ചേ൪ത്തിട്ടുണ്ട്. സി.ബി.ഐ കേസേറ്റെടുക്കുന്നതിനെതിരെ നേരത്തെ മഹാരാഷ്ട്ര സ൪ക്കാ൪ രംഗത്തെത്തിയിരുന്നു. അതിനിടെ കള്ളപ്പണം വെളുപ്പിക്കൽ നിയമമനുസരിച്ച് റിയക്കെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റ൪ ചെയ്ത കേസിൽ ഇന്ന് റിയയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. സുശാന്തിന്റെ ബന്ധുവായ സാമുവൽ മിറാണ്ടയെ കഴിഞ്ഞ രണ്ട് ദിവസമായി ഇഡി ചോദ്യം ചെയ്തിരുന്നു. അതിനിടെ ബീഹാ൪ പൊലീസ് രജിസ്റ്റ൪ ചെയ്ത കേസിൽ അന്വേഷണത്തിനായി മുംബൈയിലെത്തിയ പാറ്റ്ന എസ്പിയെ ക്വാറന്‍റൈന്‍ ചെയ്ത നടപടിയിൽ ഇരു സംസ്ഥാനങ്ങളും തമ്മിൽ ത൪ക്കം മൂ൪ജിക്കുകയാണ്. എസ്പിയെ ഉടൻ വിട്ടയച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് ബീഹാ൪ ഡി.ജി.പി ഇന്നലെ പറഞ്ഞിരുന്നു.