LiveTV

Live

National

'എന്നെയാകെ ഉലച്ചുകളഞ്ഞു'.. 12കാരി വീട്ടിൽ വെച്ച് ബലാത്സം​ഗം ചെയ്യപ്പെട്ട സംഭവത്തിൽ കെജ്‍രിവാൾ

മൂർച്ചയേറിയ ആയുധം കൊണ്ട് കുട്ടിയെ മാരകമായി മുറിവേൽപ്പിച്ച അക്രമി രക്ഷപ്പെട്ടു.

'എന്നെയാകെ ഉലച്ചുകളഞ്ഞു'.. 12കാരി വീട്ടിൽ വെച്ച് ബലാത്സം​ഗം ചെയ്യപ്പെട്ട സംഭവത്തിൽ കെജ്‍രിവാൾ

ഡൽഹിയിൽ വീടിനുള്ളിൽ വെച്ച് ബലാത്സം​ഗത്തിന് ഇരയായ 12 വയസ്സുകാരിയുടെ നില അതീവ ​ഗുരുതരം. സംഭവം തന്നെയാകെ ഉലച്ചുകളഞ്ഞെന്നും അക്രമികളെ ഉടൻ പിടികൂടുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ പ്രതികരിച്ചു.

കുട്ടിയുടെ നില അതീവ ​ഗുരുതരമാണ്. അബോധാവസ്ഥയിലാണ്. ശസ്ത്രക്രിയ കഴിഞ്ഞു. 48 മണിക്കൂർ നിരീക്ഷത്തിലായിരിക്കും. ഹീനമായ കുറ്റകൃത്യമാണ് നടന്നത്. ഇത്തരം വേട്ടക്കാരെ വെറുതെ വിടാനാവില്ല. ഏറ്റവും നല്ല അഭിഭാഷകനെ നിയോ​ഗിച്ച് കുറ്റവാളികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ ഉറപ്പുവരുത്തുമെന്നും കെജ്‍രിവാൾ അറിയിച്ചു.

ചൊവ്വാഴ്ചയാണ് പടിഞ്ഞാറൻ ഡൽഹിയിൽ വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടി ബലാത്സം​ഗത്തിന് ഇരയായത്. മൂർച്ചയേറിയ ആയുധം കൊണ്ട് കുട്ടിയെ മാരകമായി മുറിവേൽപ്പിച്ച അക്രമി രക്ഷപ്പെട്ടു. അയൽവാസികളാണ് പെൺകുട്ടിയെ രക്തം വാർന്ന നിലയിൽ കണ്ടത്. തുടർന്ന് മാതാപിതാക്കളെയും പൊലീസിനെയും വിവരമറിയിച്ചു. കൊലപാതകശ്രമം, പോക്സോ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. അക്രമി പെൺകുട്ടിയുടെ തലയിലും മുഖത്തും മൂർച്ചയേറിയ ആയുധം കൊണ്ട് പലതവണ മുറിവേൽപിച്ചെന്ന് പൊലീസ് പറഞ്ഞു. ഒരാൾ ആണോ അതോ ഒന്നിൽ കൂടുതൽ പേർ പെൺകുട്ടിയെ ഉപദ്രവിച്ചോ എന്ന് വ്യക്തമായിട്ടില്ല.