LiveTV

Live

National

ഉത്തര്‍പ്രദേശില്‍ പത്തൊമ്പത്കാരിയെയും കാമുകനേയും മുറിയില്‍ പൂട്ടിയിട്ട് ചുട്ടുകൊലപ്പെടുത്തി

യുവതിയെയും കാമുകനെയും സമവായത്തിന് എന്ന പേരില്‍ വിളിച്ചുവരുത്തിയാണ് ബന്ധുക്കള്‍ ചുട്ടുകൊലപ്പെടുത്തിയത്

ഉത്തര്‍പ്രദേശില്‍ പത്തൊമ്പത്കാരിയെയും കാമുകനേയും മുറിയില്‍ പൂട്ടിയിട്ട് ചുട്ടുകൊലപ്പെടുത്തി

ഉത്തര്‍പ്രദേശിലെ ഗ്രാമത്തില്‍ 19 വയസ്സുകാരിയേയും കാമുകനെയും മുറിയില്‍ പൂട്ടിയിട്ട് ചുട്ടുകൊലപ്പെടുത്തി. ബാന്ദയിലെ കരാച്ച ഗ്രാമത്തില്‍ ബുധനാഴ്ചയാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. 23കാരനായ ഭോല, 19കാരിയായ പ്രിയങ്ക എന്നിവരെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്.

യുവതിയെയും കാമുകനെയും സമവായത്തിന് എന്ന പേരില്‍ വിളിച്ചുവരുത്തിയാണ് ബന്ധുക്കള്‍ ചുട്ടുകൊലപ്പെടുത്തിയത് . യുവതിയുടെ ബന്ധുക്കളായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഗുരുതരമായി പൊള്ളലേറ്റ ഇവരെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. 80 ശതമാനമത്തോളം പൊള്ളലേറ്റ രണ്ടുപേരും ബുധനാഴ്ച തന്നെ മരിച്ചു. മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് പ്രിയങ്ക മരിച്ചത്.