LiveTV

Live

National

കോവിഡ് ചികിത്സക്ക് ഡോസ് കൂടിയ ഫാബിഫ്ലൂ

രോ​ഗികൾ കഴിക്കേണ്ട ​ഗുളികകളുടെ എണ്ണം കുറച്ച് ചികിത്സ കൂടുതൽ ഫലപ്രദമാക്കുകയാണ് ലക്ഷ്യമെന്ന് മരുന്ന് കമ്പനി അറിയിച്ചു. ​

കോവിഡ് ചികിത്സക്ക് ഡോസ് കൂടിയ ഫാബിഫ്ലൂ

കോവിഡ് ചികിത്സക്ക് കൂടിയ ഡോസുള്ള ഫാബിഫ്ലൂ മരുന്ന് പുറത്തിറക്കുമെന്ന് ഗ്ലെന്‍മാര്‍ക്ക് ഫാർമസ്യൂട്ടിക്കൽസ്. 400 മില്ലിഗ്രാം ഡോസുളള ഗുളികയാണ് പുറത്തിറക്കുക. രോ​ഗികൾ കഴിക്കേണ്ട ​ഗുളികകളുടെ എണ്ണം കുറച്ച് ചികിത്സ കൂടുതൽ ഫലപ്രദമാക്കുകയാണ് ലക്ഷ്യമെന്ന് മരുന്ന് കമ്പനി അറിയിച്ചു. ​

ഫാബിഫ്ലുവിന്റെ 200 മില്ലിഗ്രാം ഡോസ് നിലവിൽ ലഭ്യമാണെന്നും കമ്പനി അറിയിച്ചു. 200 മില്ലി​ഗ്രാം ​ഗുളിക കഴിക്കുമ്പോൾ രോഗികൾ ആദ്യ ദിവസം രാവിലെ- 9, രാത്രി- 9 എന്ന നിലയിൽ 18 ഗുളികകൾ കഴിക്കേണ്ടതുണ്ട്. തുടർന്നുള്ള 14 ദിവസം എട്ട് ഗുളികകൾ കഴിക്കണം. പുതിയ 400 മില്ലിഗ്രാം ​ഗുളിക ഇറങ്ങുന്നതോടെ ആദ്യ ദിവസം കഴിക്കേണ്ട ​ഗുളികകളുടെ എണ്ണം 9 ആകും. രാവിലെ 4.5, രാത്രി 4.5 എന്നതാണ് ​കഴിക്കേണ്ട ​ഗുളികകളുടെ എണ്ണം. തുടർന്നുള്ള ദിവസങ്ങളിൽ രണ്ട് ​ഗുളിക വീതം രണ്ട് നേരം കഴിച്ചാൽ മതിയാകും. കോവിഡ് ഗുരുതരമല്ലാത്തവർക്കാണ് ഈ മരുന്ന് പ്രയോജനപ്പെടുകയെന്ന് ‌‌കമ്പനി വൈസ് പ്രസിഡന്റ് മോണിക്ക ടണ്ടൻ അറിയിച്ചു.

ഫാവിപിരവിര്‍ മരുന്ന് ഇന്ത്യയിൽ വിൽക്കാൻ ആദ്യമായി അനുമതി ലഭിച്ച കമ്പനിയാണ് ​ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ്. ഇന്ത്യയില്‍ രോഗികളുടെ ചികിത്സയ്ക്ക് 400 എംജി കൂടുതല്‍ ഫലപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മോണിക്ക ടണ്ടന്‍ പറഞ്ഞു. മരുന്ന് എത്രമാത്രം ഫലപ്രദമാണ് എന്ന് നിരീക്ഷിക്കാന്‍ വേണ്ട നടപടികളും കമ്പനി സ്വീകരിച്ചിട്ടുണ്ട്. കോവിഡ് ​ഗുരുതരമല്ലാത്തവർക്കാണ് ഈ മരുന്ന് നിർദേശിക്കുക. മുതിർന്ന കോവിഡ് രോ​ഗികളുടെ ചികിത്സക്ക് ഫാവിപിരാവിർ, ഉമിഫെനോവിർ എന്നിവ സംയുക്തമായി ഉപയോ​ഗിക്കുന്നത് സംബന്ധിച്ച പരീക്ഷണം മൂന്നാം ഘട്ടത്തിലാണെന്നും കമ്പനി അറിയിച്ചു. 158 രോഗികളിലാണ് പരീക്ഷിക്കുകയെന്നും ​ഗ്ലെൻമാർക്ക് വ്യക്തമാക്കി.