LiveTV

Live

National

ഗുജറാത്തില്‍ കോവിഡ് ആശുപത്രിക്ക് തീ പിടിച്ച് എട്ട് മരണം

മരിച്ച എല്ലാവരെയും കോവിഡ് വാര്‍ഡില്‍ ആയിരുന്നു പ്രവേശിപ്പിച്ചിരുന്നത്

ഗുജറാത്തില്‍ കോവിഡ് ആശുപത്രിക്ക് തീ പിടിച്ച് എട്ട് മരണം

ഗുജറാത്തില്‍ കോവിഡ് ആശുപത്രിയില്‍ തീ പിടുത്തമുണ്ടായി എട്ട് രോഗികള്‍ മരിച്ചു. അഹമ്മദാബാദിലെ നവരംഗപുര ശ്രേയ് ആശുപത്രിയിലാണ് ഇന്ന് രാവിലെ തീ പിടുത്തമുണ്ടായത്. അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് മരണപ്പെട്ടതെന്ന് അഹമ്മദാബാദ് ഫയര്‍ഫോഴ്സിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു. മരിച്ച എല്ലാവരെയും കോവിഡ് വാര്‍ഡില്‍ ആയിരുന്നു പ്രവേശിപ്പിച്ചിരുന്നത്. അപകടത്തില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും പരിക്കേറ്റിട്ടുണ്ട്.

ഇന്ന് രാവിലെ 3.30ഓടെയാണ് ആശുപത്രിയുടെ ഐ.സി.യുവില്‍ തീ പിടുത്തമുണ്ടായത്. ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തിയ അഗ്നിരക്ഷാസേന 4.22 ഓട് കൂടി തന്നെ തീ നിയന്ത്രണവിധേമാക്കി. അപകടത്തിന് ശേഷം 40ഓളം മറ്റു കോവിഡ് രോഗികളെ മറ്റു ആശുപത്രികളിലേക്ക് മാറ്റി പാര്‍പ്പിച്ചു. 50ഓളം കോവിഡ് രോഗികളായിരുന്നു ആശുപത്രിയിലുണ്ടായിരുന്നത് എന്നാണ് പൊലീസ് നല്‍കുന്ന റിപ്പോര്‍ട്ട്. തീ പിടുത്തത്തിന് പിന്നിലെ കാരണം ഇത് വരെയും വ്യക്തമല്ല.

66,777 കോവിഡ് രോഗികളാണ് ഗുജറാത്തില്‍ ഇത് വരെ സ്ഥിരീകരിച്ചിരിക്കുന്നത്. 1,073 പുതിയ കോവിഡ് കേസുകളാണ് ഏറ്റവും ഒടുവില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.