Top

'കാശിക്കും മഥുരക്കുമായി മുസ്‍ലിം പള്ളികള്‍ വഴിമാറണം'; വിവാദ പ്രസ്താവനയുമായി ബി.ജെ.പി മന്ത്രി

അതേസമയം ഈശ്വരപ്പയുടെ പ്രസ്താവനക്കെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് വക്താവ് ബി.എല്‍ ശങ്കര്‍ വിസ്സമ്മതിച്ചു.

MediaOne Logo

  • Published:

    5 Aug 2020 1:59 PM GMT

  • Updated:

    2020-08-05 13:59:49.0

കാശിക്കും മഥുരക്കുമായി മുസ്‍ലിം പള്ളികള്‍ വഴിമാറണം; വിവാദ പ്രസ്താവനയുമായി ബി.ജെ.പി മന്ത്രി
X

അയോധ്യയില്‍ രാമക്ഷേത്രത്തിന്‍റെ ശിലാസ്ഥാപനത്തിന് തുടക്കമിട്ടതിന് പിന്നാലെ കാശിയും മഥുരയും സമാനമായ രീതിയില്‍ സ്വതന്ത്രമാക്കണമെന്ന ആവശ്യവുമായി ബി.ജെ.പി മന്ത്രി. കര്‍ണാടകയിലെ യെദിയൂരപ്പ മന്ത്രിസഭക്ക് കീഴിലെ ഗ്രാമീണ മന്ത്രിയായ കെഎസ് ഈശ്വരപ്പയാണ് വിവാദപരാമര്‍ശവുമായി രംഗത്തുവന്നത്.

'അടിമത്വത്തിന്റെ അടയാളം മായ്ച്ചുകളഞ്ഞു. കാശിയും മഥുരയുമാണ് ഇനി ബാക്കിയുള്ളത്. സമാനമായ നടപടികള്‍ അവിടെയും ആവശ്യമാണ്. അവിടെയുള്ള പള്ളികള്‍ ക്ഷേത്രത്തിനായി വഴിമാറികൊടുക്കണം'; കെഎസ് ഈശ്വരപ്പ പറഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്രത്തിന്‍റെ ശിലാസ്ഥാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ ശിവമോഖ ജില്ലയില്‍ നടത്തിയ പരിപാടിയിലാണ് മന്ത്രി വിവാദ പ്രസ്താവന നടത്തിയത്. കര്‍ണാടക ബി.ജെ.പിയുടെ മുന്‍ അധ്യക്ഷന്‍ കൂടിയാണ് പ്രസ്താവന നടത്തിയ മന്ത്രി കെഎസ് ഈശ്വരപ്പ.

അതേസമയം ഈശ്വരപ്പയുടെ പ്രസ്താവനക്കെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് വക്താവ് ബി.എല്‍ ശങ്കര്‍ വിസ്സമ്മതിച്ചു. 'പാര്‍ട്ടിയുടെ ഔദ്യോഗിക അഭിപ്രായമാണോ ആ വ്യക്തിയുടെ അഭിപ്രായമാണോയെന്ന് അറിയില്ല, പാര്‍ട്ടി ഒരു നിലപാട് എടുക്കുകയാണെങ്കില്‍ അപ്പോള്‍ മറുപടി നല്‍കാം'; എന്നാണ് ബി.എല്‍ ശങ്കര്‍ പ്രതികരിച്ചത്.

TAGS :
Next Story