LiveTV

Live

National

മഹാരാഷ്ട്ര വെള്ളപ്പൊക്കം; അഞ്ച് വയസുകാരി മരക്കൊമ്പില്‍ തൂങ്ങിനിന്നത് അഞ്ചു മണിക്കൂറോളം

വെള്ളപ്പൊക്കത്തെ മഹാരാഷ്ട്രയില്‍ അടിയന്തര സ്വഭാവമുള്ള സേവനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. മുംബൈയോട് ചേര്‍ന്നുള്ള ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്.

മഹാരാഷ്ട്ര വെള്ളപ്പൊക്കം; അഞ്ച് വയസുകാരി മരക്കൊമ്പില്‍ തൂങ്ങിനിന്നത് അഞ്ചു മണിക്കൂറോളം

മഹാരാഷ്ട്രയിലെ പൽഘറിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തെതുടര്‍ന്ന് മരത്തില്‍ കുടുങ്ങിയ അഞ്ച് വയസുകാരിയെ രക്ഷപെടുത്തിയത് അഞ്ച് മണിക്കൂറിന് ശേഷം. തിങ്കളാഴ്ച രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുന്ന മഹാരാഷ്ട്രയില്‍ ഒട്ടേറെ പ്രദേശങ്ങളില്‍ വെള്ളം ഉയര്‍ന്നുവരികയാണ്. വാഹന ഗതാഗതം പൂര്‍ണമായി പലയിടത്തും മുടങ്ങി. കനത്ത മഴയെത്തുടര്‍ന്ന് പാൽഘർ, റായ്ഗഡ്, താനെ, മുംബൈ എന്നിവിടങ്ങളിൽ കാലാവസ്ഥാ വകുപ്പ് 'റെഡ്' അലേർട്ട് പ്രഖ്യാപിച്ചിരുന്നു.

പൽഘറിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തെതുടര്‍ന്ന് പെൺകുട്ടിയും കുടുംബവും സുരക്ഷിതമായ സ്ഥലത്തേക്ക് മാറാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് വഴിയിൽ ഒരു പാലം കടക്കുന്നതിനിടെ ശക്തമായ വെള്ളപ്പൊക്കത്തെതുടര്‍ന്ന് പെൺകുട്ടി ഒഴുക്കില്‍ പെട്ടുപോയി. ഒഴുക്കിനിടയില്‍ രക്ഷപെടാന്‍ വേണ്ടി കുട്ടി മരത്തില്‍ പിടിച്ച് നില്‍ക്കുകയായിരുന്ന. രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നത് വരെ ഏകദേശം അഞ്ചു മണിക്കൂറോളമാണ് പെണ്‍കുട്ടി മരത്തില്‍‍ പിടിച്ചു നിന്നത്. രക്ഷപെടുത്തിയതിന് ശേഷം ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. ഇപ്പോഴും ചികിത്സ തുടരുകയാണ്.

വെള്ളപ്പൊക്കത്തെ മഹാരാഷ്ട്രയില്‍ അടിയന്തര സ്വഭാവമുള്ള സേവനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. മുംബൈയോട് ചേര്‍ന്നുള്ള ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇന്നും നാളെയും സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. താനെ, പൂനെ, റായ്ഗഡ്, രത്‌നഗിരി ജില്ലകളിലും മഴ പെയ്യുന്നുണ്ട്. മുംബൈ കോര്‍പറേഷന്‍ പരിധിയിലെ എല്ലാ ഓഫീസുകളും അടച്ചതായി സര്‍ക്കാര്‍ അറിയിച്ചു.