LiveTV

Live

National

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാൻ കോവിഡ് മുക്തി; ആശുപത്രി വിട്ടു

61 കാരനായ ശിവരാജ് സിംഗ് ചൌഹാന് ജൂലൈ 25 നാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാൻ കോവിഡ് മുക്തി; ആശുപത്രി വിട്ടു

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്‍ കോവിഡ് മുക്തനായി . ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മധ്യപ്രദേശ് മുഖ്യന്ത്രിയെ ഇന്ന് ഡിസ്ചാർജ് ചെയ്തു. പതിനൊന്ന് ദിവസമായി ആശുപത്രിയിലായിരുന്ന ചൌഹാനെ വരുന്ന ഒരാഴ്ച ഹോം ക്വാറന്‍റൈനില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

61 കാരനായ ശിവരാജ് സിംഗ് ചൌഹാന് ജൂലൈ 25 നാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. തനിക്ക് അണുബാധയുടെ ലക്ഷണങ്ങളില്ലെന്നും ഏറ്റവും പുതിയ പരിശോധനയിൽ നെഗറ്റീവ് സ്ഥിരീകരിച്ചാല്‍ ഡിസ്ചാർജ് ചെയ്യുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.