LiveTV

Live

National

രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങ്; ട്വിറ്ററില്‍ ട്രന്‍ഡിംഗായി #ബാബരി സിന്ദാ ഹേ ഹാഷ്ടാഗ് ക്യാംപെയിന്‍

ബാബരി പള്ളിയായിരുന്നെന്നും അത് ഇനിയും പള്ളിയായി തുടരുമെന്നും അടുത്ത തലമുറയോട് തങ്ങള്‍ അത് പറഞ്ഞുകൊണ്ടേയിരിക്കുമെന്നും നിരവധി പേര്‍ ട്വീറ്റ് ചെയ്തു

രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങ്; ട്വിറ്ററില്‍ ട്രന്‍ഡിംഗായി #ബാബരി സിന്ദാ ഹേ ഹാഷ്ടാഗ് ക്യാംപെയിന്‍

അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള ചടങ്ങുകള്‍ നടക്കുന്നതിനിടെ ട്വിറ്ററില്‍ ട്രെന്‍‍ഡിംഗായി #ബാബരി സിന്ദാ ഹേ ഹാഷ് ടാഗ് ക്യാംപെയ്ന്‍. സുപ്രീം കോടതി വിധി ഏകപക്ഷീയമാണെന്നും രാഷ്ട്രത്തിന്‍റെ മതനിരപേക്ഷതക്ക് മേല്‍പതിച്ച പ്രഹരമാണെന്നും ചൂണ്ടിക്കാട്ടി നിരവധി പേരാണ് ട്വിറ്റര്‍ ക്യാംപെയിനില്‍ അണിചേര്‍ന്നത്.

ബാബരി പള്ളിയായിരുന്നെന്നും അത് ഇനിയും പള്ളിയായി തുടരുമെന്നും അടുത്ത തലമുറയോട് തങ്ങള്‍ അത് പറഞ്ഞുകൊണ്ടേയിരിക്കുമെന്നും നിരവധി പേര്‍ ട്വീറ്റ് ചെയ്തു. കര്‍സേവകര്‍ ബാബരി പള്ളി തകര്‍ത്ത 1992 ഡിസംബര്‍ ആറിലെ ടൈംസ് ഓഫ് ഇന്ത്യ, ദി ഹിന്ദു പത്രങ്ങള്‍ പങ്കുവെച്ചാണ് നിരവധി പേര്‍ ട്വീറ്റ് ചെയ്തത്.

രാമക്ഷേത്ര നിര്‍മാണത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിനെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ പ്രസ്താവനെയെയും കടുത്ത ഭാഷയില്‍ തന്നെ വിമര്‍ശിച്ചാണ് ട്വിറ്ററില്‍ ക്യാംപെയ്ന്‍ നടക്കുന്നത്.

അതെ സമയം അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് തുടക്കം കുറിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി 40 കിലോഗ്രാം തൂക്കമുള്ള വെള്ളിശില പാകി. ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച പൂജകൾക്കുശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപന കർമം നടത്തിയത്. ന്യൂഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് രാമക്ഷേത്രത്തിന്‍റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തിയത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങില്‍ സന്നിഹിതനായിരുന്നു.