LiveTV

Live

National

കുടുംബാംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ നിരീക്ഷണത്തില്‍

തിങ്കളാഴ്ചയാണ് ബിപ്ലബ് ദേബിന്‍റെ വീട്ടിലെ രണ്ടുപേർക്ക് കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞത്

കുടുംബാംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ നിരീക്ഷണത്തില്‍

രണ്ട് കുടുംബാംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ് സ്വയം നിരീക്ഷണത്തില്‍. നിരീക്ഷണത്തിലുള്ള മറ്റുള്ളവരുടെ ഫലം നെഗറ്റീവാണെന്നും തന്‍റെ ഫലം വരാനുണ്ടെന്നും ബിപ്ലവ് ട്വീറ്റ് ചെയ്തു.

സ്വന്തം വീട്ടിലാണ് ദേബ് ക്വാറന്‍റൈനില്‍ കഴിയുന്നത്. എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബന്ധുക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യവും താന്‍ നിരീക്ഷണത്തില്‍ പോകുന്ന കാര്യവും ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി പുറത്തുവിട്ടത്. തിങ്കളാഴ്ചയാണ് ബിപ്ലബ് ദേബിന്‍റെ വീട്ടിലെ രണ്ടുപേർക്ക് കോവിഡ് പോസിറ്റീവാണെന്ന് വ്യക്തമായത്.

''രണ്ട് കുടുംബാംഗങ്ങളുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവാണ്. മറ്റു കുടുംബാംഗങ്ങൾ നെഗറ്റീവാണെന്നും വ്യക്തമായിട്ടുണ്ട്. ഞാനും കോവിഡ് പരിശോധനയ്ക്ക് വിധേയനായി. ഫലം ഇതുവരെയും വന്നിട്ടില്ല. സ്വന്തം വസതിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്.'' -ബിപ്ലബ് കുമാർ ദേബ് ട്വീറ്റ് ചെയ്തു.

ത്രിപുരയില്‍ ഇതുവരെ 27 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.