LiveTV

Live

National

ഡൽഹി കലാപം: പ്രൊഫസർ അപൂർവ്വാനന്ദിനെ ചോദ്യംചെയ്തു, ഫോൺ പിടിച്ചെടുത്തു

അഞ്ച് മണിക്കൂറാണ് ചോദ്യംചെയ്തത്. സിഎഎ വിരുദ്ധ സമരക്കാരെ അക്രമത്തിന്റെ ഉറവിടമായി പരി​​ഗണിക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് പ്രൊഫസർ വ്യക്തമാക്കി.

ഡൽഹി കലാപം: പ്രൊഫസർ അപൂർവ്വാനന്ദിനെ ചോദ്യംചെയ്തു, ഫോൺ പിടിച്ചെടുത്തു

ഫെബ്രുവരിയിൽ ഡൽഹിയിലുണ്ടായ അക്രമങ്ങളെ കുറിച്ച് അന്വേഷിക്കുന്ന പൊലീസ് സംഘം​ ഡൽഹി സർവകലാശാലയിലെ പ്രൊഫസർ അപൂർവാനന്ദിനെ ചോദ്യം ചെയ്​തു. അഞ്ച് മണിക്കൂറാണ് ചോദ്യംചെയ്തത്. പൊലീസ്​ ത​ന്റെ ഫോൺ പിടിച്ചെടുത്തെന്ന് പ്രൊഫസർ പറഞ്ഞു. സിഎഎ വിരുദ്ധ സമരക്കാരെ അക്രമത്തിന്റെ ഉറവിടമായി പരി​​ഗണിക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് പ്രൊഫസർ വ്യക്തമാക്കി.

2020 ഫെബ്രുവരിയിൽ വടക്ക് കിഴക്കൻ ഡൽഹിയിലുണ്ടായ അക്രമങ്ങളെ കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് അപൂർവ്വാനന്ദിനെ ചോദ്യംചെയ്തത്. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കും ദേശീയ ജനസംഖ്യാ പട്ടികക്കുമെതിരെ ജനാധിപത്യപരമായി പ്രതിഷേധിച്ചവരെയും അവരെ പിന്തുണക്കുന്നവരെയും ദ്രോഹിക്കുകയും ഇരയാക്കുകയും ചെയ്യരുതെന്ന്​ അപൂർവാനന്ദ് പ്രസ്​താവനയിൽ ആവശ്യപ്പെട്ടു. നീതിയുക്തവും സമഗ്രവുമായ അന്വേഷണം നടത്താനുള്ള പൊലീസ് അധികൃതരുടെ അവകാശത്തെ ബഹുമാനിക്കുകയും അതിനോട്​​ സഹകരിക്കുകയും ചെയ്യുന്നു. എന്നാൽ സമാധാനപരമായ പ്രതിഷേധത്തിന് നേരെ അക്രമം അഴിച്ചുവിട്ട യഥാർഥ അക്രമികളിലേക്ക് ​അന്വേഷണം കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കാൻ മാത്രമേ കഴിയൂ എന്നും പ്രൊഫ അപൂർവാനന്ദ് പ്രസ്താവനയിൽ പറഞ്ഞു.

ഡൽഹി സർവകലാശാലയിലെ ഹിന്ദി പ്രൊഫസറാണ്​ അപൂർവാനന്ദ്​. ആ​ഗസ്ത് 1നാണ് അദ്ദേഹത്തെ ചോദ്യംചെയ്യാൻ വിളിപ്പിച്ചതെന്ന് ഡൽഹി പൊലീസ് പറഞ്ഞു. ഡിസംബറിൽ ജാമിഅ മില്ലിയയിലും ഫെബ്രുവരിയിൽ വടക്ക് കിഴക്കൻ ഡൽഹിയിലും പ്രശ്നങ്ങളുണ്ടായപ്പോൾ പ്രൊഫസർ എവിടെയായിരുന്നുവെന്നാണ് അന്വേഷിക്കുന്നതെന്ന് അന്വേഷണസംഘം പറഞ്ഞെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ജാമിഅ കോർഡിനേഷൻ കമ്മറ്റി, പിഞ്ചര തോഡ് എന്നീ സംഘടനകളുമായുള്ള പ്രൊഫസറുടെ ബന്ധത്തെ കുറിച്ചും ചോദിച്ചെന്ന് പൊലീസ് പറഞ്ഞു.