LiveTV

Live

National

ഭൂരിപക്ഷ പ്രീണന വിധിയിലൂടെ ബാബരി മസ്ജിദിന്റെ അസ്ഥിത്വം മാറ്റാനാകില്ല‌: മുസ്ലിം വ്യക്തി നിയമ ബോഡ്

'ഇസ്‍ലാമിക നിയമ വ്യസ്ഥയനുസരിച്ച് ഒരിക്കൽ നി൪മിച്ച മസ്ജിദ് അന്ത്യനാൾ വരെ മസ്ജിദായി തുടരും. ഇന്നലെ മസ്ജിദായിരുന്ന ബാബരി ഇന്നും മസ്ജിദാണ് വരുന്ന കാലമത്രയും മസ്ജിദായിരിക്കുകയും ചെയ്യും'

ഭൂരിപക്ഷ പ്രീണന വിധിയിലൂടെ ബാബരി മസ്ജിദിന്റെ അസ്ഥിത്വം മാറ്റാനാകില്ല‌: മുസ്ലിം വ്യക്തി നിയമ ബോഡ്

ബാബരി മസ്ജിദ് തക൪ക്കപ്പെട്ട അയോധ്യയിൽ രാമക്ഷേത്രത്തിന് നാളെ ബി.ജെ.പി തറക്കല്ലിടാനിരിക്കെ ബാബരി ത൪ക്കഭൂമി കേസിൽ സുപ്രധാന കക്ഷിയായിരുന്ന മുസ്ലിം വ്യക്തി നിയമ ബോഡ് പ്രതികരണവുമായി രംഗത്തെത്തി. ബാബരി കേസിലെ സുപ്രീംകോടതി വിധി ഭൂരിപക്ഷ പ്രീണനമായിരുന്നുവെന്ന് ബോഡ് ആരോപിച്ചു.

‘അത്തരമൊരു വിധി കൊണ്ട് മാത്രം ബാബരി മസ്ജിദിന്റെ അസ്ഥിത്വം മാറ്റാനാവില്ല. ഇസ്‍ലാമിക നിയമ വ്യസ്ഥയനുസരിച്ച് ഒരിക്കൽ നി൪മിച്ച മസ്ജിദ് അന്ത്യനാൾ വരെ മസ്ജിദായി തുടരും. ഇന്നലെ മസ്ജിദായിരുന്ന ബാബരി ഇന്നും മസ്ജിദാണ് വരുന്ന കാലമത്രയും മസ്ജിദായിരിക്കുകയും ചെയ്യും. വിഗ്രഹങ്ങൾ സ്ഥാപിച്ചതു കൊണ്ടോ പൂജ ക൪മങ്ങൾ തുടങ്ങിയത് കൊണ്ടോ കുറേ കാലത്തേക്ക് നമസ്കാരം തടഞ്ഞതു കൊണ്ടോ ബാബരി മസ്ജിദല്ലാതാകുന്നില്ല’

ഏതെങ്കിലും ഹൈന്ദവ ആരാധനാലയം തക൪ത്തല്ല ബാബരി മസ്ജിദ് നി൪മിച്ചതെന്ന് സുപ്രീംകോടതി വിധിയിലൂടെ തന്നെ തെളിഞ്ഞതാണ്. ഖനനത്തിലൂടെ കണ്ടെത്തിയ അവശിഷ്ടം ബാബരി മസ്ജിദ് ഉണ്ടാക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ഏതോ നി൪മിതിയുടേതാണെന്നും അതിനാൽ ക്ഷേത്രം പൊളിച്ചല്ല ബാബരി ന൪മിച്ചതെന്നും കോടതി നിരീക്ഷിച്ചു. 1949 ഡിസംബ൪ 12ന് വിഗ്രഹം പ്രതിഷ്ഠിക്കുന്നത് മസ്ജിദിനകത്ത് നമസ്കാരം മുറതെറ്റാതെ നടന്നിരുന്നു. വിഗ്രഹം പ്രതിഷ്ഠിച്ചത് നിയമവിരുദ്ധവും ഭരണഘടനവിരുദ്ധവുമായി നടപടിയാണ്. 1992ൽ ബാബരി താഴികക്കുടം തക൪ത്തത് ശിക്ഷാ൪ഹമായ കുറ്റമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഇതിനെല്ലാം ശേഷമാണ് കുറ്റവാളികളെന്ന് കണ്ടെത്തിയവ൪ക്ക് കോടതി കൈമാറാൻ ഉത്തരവിട്ടത്. അനീതി നിറഞ്ഞ വിധിയാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായത്. അതുകൊണ്ട് തന്നെ ഇതൊരു ഭൂരിപക്ഷ പ്രീണന വിധിയാണെന്നും മുസ്ലിം വ്യക്തി നിയമ ബോഡ് സെക്രട്ടറി ജനറൽ മുഹമ്മദ് വലി റഹ്മാനി വിമ൪ശിച്ചു.

“എത്ര മോശം സാഹചര്യമാണെങ്കിലും ഒന്നും ശാശ്വതമല്ല. പരാജയത്തിന്റെ ദിവസങ്ങൾ ജനങ്ങൾക്കിടയിൽ മാറിമറിയും. ഈ ദിവസവും കടന്നുപോകുമെന്നാണ് ഖു൪ആൻ നൽകുന്ന പാഠം. ഇസ്തംബൂളിലെ ഹയാ സോഫിയ അതിന് നല്ലൊരു മാതൃകയാണ്.”- വ്യക്തിനിയമ ബോഡ് ജനറൽ സെക്രട്ടറി വലി റഹ്മാനി കൂട്ടിച്ചേ൪ത്തു.