LiveTV

Live

National

അമിത് ഷാ ഐസൊലേഷനിലാണ്, പക്ഷേ.. ​ഗെഹ്‍ലോട്ടിന് ശിവസേനയുടെ മുന്നറിയിപ്പ്

എവിടെ ആയിരുന്നാലും രാഷ്ട്രീയ ശസ്ത്രക്രിയകൾ നടത്താൻ ശേഷിയുള്ള ആളാണ് അമിത് ഷാ എന്നും ശിവസേനയുടെ മുഖപത്രമായ സാമ്ന ​ഗെഹ്‍ലോട്ടിനെ ഓർമിപ്പിച്ചു.

അമിത് ഷാ ഐസൊലേഷനിലാണ്, പക്ഷേ.. ​ഗെഹ്‍ലോട്ടിന് ശിവസേനയുടെ മുന്നറിയിപ്പ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഐസൊലേഷനിലാണെന്ന് കരുതി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ​ഗെഹ്‍ലോട്ട് സന്തോഷിക്കേണ്ടെന്ന് ശിവസേന. എവിടെ ആയിരുന്നാലും രാഷ്ട്രീയ ശസ്ത്രക്രിയകൾ നടത്താൻ ശേഷിയുള്ള ആളാണ് അമിത് ഷാ എന്നും ശിവസേനയുടെ മുഖപത്രമായ സാമ്ന ​ഗെഹ്‍ലോട്ടിനെ ഓർമിപ്പിച്ചു.

അമിത് ഷാ ക്വാറന്റൈനിലായിട്ടും ​ഗെഹ്‍ലോട്ടിന് എംഎൽഎമാരെ മാറ്റിനിർത്തേണ്ടിവന്നിരിക്കുകയാണ്. എംഎൽഎമാരെ ഐസൊലേഷനിലാക്കി. അതിനർഥം സർക്കാരിന് മേലുള്ള ഭീഷണി മാറിയിട്ടില്ലെന്നാണെന്ന് സാമ്ന ചൂണ്ടിക്കാട്ടുന്നു. കോൺ​ഗ്രസ് എംഎൽഎമാരെ ജെയ്സാൽമീറിലേക്ക് മാറ്റിയതാണ് സാമ്ന എഡിറ്റോറിയലിൽ ചൂണ്ടിക്കാട്ടിയത്.

നാളെ ഭൂമി പൂജ നടക്കുമ്പോൾ സുരക്ഷ ഉറപ്പാക്കേണ്ടത് ആഭ്യന്തര വകുപ്പാണ്. പക്ഷേ ദൗർഭാ​ഗ്യവശാൽ ആഭ്യന്തരമന്ത്രി കോവിഡ് ബാധിച്ച് ചികിത്സയിലാണ്. കോവിഡ് വ്യാപനം അയോധ്യയിലും ഉത്തർപ്രദേശിലും രാജ്യമാകെയുമുണ്ട്. താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ നിരീക്ഷത്തിൽ പോകണമെന്നും കോവിഡ് ടെസ്റ്റ് നടത്തണമെന്നും അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച കാബിനറ്റ് മീറ്റിങ് ഉണ്ടായിരുന്നു. അമിത് ഷാ പറയുന്നത് അനുസരിച്ചാണെങ്കിൽ മന്ത്രിമാരെല്ലാം നിരീക്ഷണത്തിൽ പോകണമെന്നും സാംമ്ന പറയുന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഭൂമി പൂജ വിഡിയോ കോൺഫ്രൻസ് വഴി മതിയെന്നാണ് നേരത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അഭിപ്രായപ്പെട്ടത്. അതേസമയം രാമക്ഷേത്ര നിർമാണത്തിന് ശിവസേന ഒരു കോടി രൂപ സംഭാവന നൽകിയിട്ടുണ്ട്. ഉദ്ധവ് താക്കറെയെ ഭൂമി പൂജക്ക് ക്ഷണിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ആരും ക്ഷണത്തിനായി കാത്തുനിൽക്കുന്നില്ലെന്നായിരുന്നു ശിവസേന എംപി സഞ്ജയ് റാവത്തിന്റെ മറുപടി.