LiveTV

Live

National

അമിത് ഷായുമായി സമ്പര്‍കം; കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് സ്വയം നിരീക്ഷണത്തില്‍

ഞായറാഴ്ചയാണ് അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ച അമിത് ഷായുമായി രവിശങ്കര്‍ പ്രസാദ് കൂടിക്കാഴ്ച നടത്തിയിരുന്നു

അമിത് ഷായുമായി സമ്പര്‍കം; കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് സ്വയം നിരീക്ഷണത്തില്‍

കോവിഡ് സ്ഥിരീകരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെത്തുടര്‍ന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.

തനിക്ക് രോഗലക്ഷണങ്ങളൊന്നും തന്നെയില്ലെന്നും മുന്‍കരുതല്‍ എന്ന രീതിയില്‍ കോവിഡ് പ്രോടോകോളിന്‍റെ അടിസ്ഥാനത്തിലാണ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചതെന്നും അദ്ദേഹവുമായി അടുത്ത് നില്‍ക്കുന്ന വൃത്തങ്ങള്‍ അറിയിച്ചു.

ഞായറാഴ്ചയാണ് അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ച അമിത് ഷായുമായി രവിശങ്കര്‍ പ്രസാദ് കൂടിക്കാഴ്ച നടത്തിയിരുന്നു. കോവിഡ് രോഗിയുടെ സമ്പര്‍ക്ക പട്ടികയില്‍ വന്നതിനാലാണ് മന്ത്രി സ്വയം ക്വാറന്‍റൈനില്‍ പ്രവേശിച്ചത്.