LiveTV

Live

National

'സ്നേഹവും ക്ഷമയും പഠിച്ചത് സഹോദരനിൽ നിന്ന്': രക്ഷാബന്ധൻ ദിനത്തിൽ പ്രിയങ്ക

ഇരുവരും തമ്മിലുള്ള സ്നേഹത്തിന്റെ ആഴം വ്യക്തമാക്കുന്ന വാക്കുകളാണ് പ്രിയങ്ക രാഹുലിനെ കുറിച്ച് പങ്കുവെച്ചത്.

'സ്നേഹവും ക്ഷമയും പഠിച്ചത് സഹോദരനിൽ നിന്ന്': രക്ഷാബന്ധൻ ദിനത്തിൽ പ്രിയങ്ക

രക്ഷാബന്ധന്‍ ദിനത്തില്‍ പരസ്പരം ആശംസകള്‍ കൈമാറി രാഹുല്‍ ​ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ഇരുവരും തമ്മിലുള്ള സ്നേഹത്തിന്റെ ആഴം വ്യക്തമാക്കുന്ന വാക്കുകളാണ് പ്രിയങ്ക രാഹുലിനെ കുറിച്ച് പങ്കുവെച്ചത്.

‘സ്‌നേഹവും വിശ്വസ്തതയും ക്ഷമയും ഞാന്‍ പഠിച്ചത് സഹോദരനില്‍ നിന്നാണ്. എല്ലാ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒപ്പമുണ്ട്. ഇങ്ങനെയൊരു സഹോദരനുണ്ടായതിൽ അഭിമാനം. രാജ്യത്തെ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ രക്ഷാബന്ധൻ ആശംസകള്‍’ – എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. രാഹുലിന് ഒപ്പമുള്ള ചിത്രവും പങ്കുവെച്ചു.

എല്ലാവർക്കും രക്ഷാബന്ധൻ ആശംസിച്ചുകൊണ്ട് പ്രിയങ്കക്കൊപ്പമുള്ള ചിത്രം രാഹുലും ട്വീറ്റ് ചെയ്തു.