LiveTV

Live

National

കോവിഡ് ഫലം വരാന്‍ വൈകി; യുവതിയുടെ മൃതദേഹം ആംബുലന്‍സില്‍ കിടത്തിയത് രണ്ടുദിവസം

ജൂലായ് 29ന് രഞ്ജന്‍ ഗാവിലെ ഒലു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ശിക്രാപൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു

കോവിഡ് ഫലം വരാന്‍ വൈകി; യുവതിയുടെ മൃതദേഹം ആംബുലന്‍സില്‍ കിടത്തിയത് രണ്ടുദിവസം

കോവിഡ് പരിശോധനാ ഫലം വരാന്‍ വൈകിയതിനാല്‍ ആശുപത്രിക്ക് പുറത്ത് യുവതിയുടെ മൃതദേഹം ആംബുലന്‍സില്‍ കിടത്തിയത് രണ്ടുദിവസം. ശനിയാഴ്ച ലഭിച്ച പരിശോധനയിലാണ് യുവതിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. പൂനെ നഗരത്തിനടുത്തുള്ള ശിക്രാപൂരിലാണ് സംഭവം.

മരിച്ച സ്ത്രീയുടെ ആധാര്‍ കൈവശമില്ലാത്തതിനാലാണ് കോവിഡ് ഫലം വരാന്‍ വൈകിയതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. കോവിഡ് പരിശോധനക്ക് ആധാര്‍ കാര്‍ഡ് വേണമെന്ന കാര്യം അധികൃതര്‍ തന്നെ അറിയിച്ചിട്ടില്ലെന്ന് മകന്‍ പറയുന്നു.

15 ദിവസമായി അമ്മ കോവിഡ് ലക്ഷണങ്ങളോടെ ബുദ്ധിമുട്ടുകയായിരുന്നു. ജൂലായ് 29ന് രഞ്ജന്‍ ഗാവിലെ ഒലു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ശിക്രാപൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തി അരമണിക്കൂറിനുള്ളില്‍ അമ്മ മരിച്ചതായും ആശുപത്രി അധികൃതര്‍ 16,000 രൂപ ചികിത്സാ ചെലവ് ആയി അവശ്യപ്പെട്ടതായും മകന്‍ പറയുന്നു.

അമ്മയുടെ മൃതദേഹം രണ്ട് ദിവസം സൂക്ഷിച്ചതിന്റെ തുക കടം വാങ്ങിയാണ് നല്‍കിയതെന്നും മകന്‍ പറഞ്ഞു. എന്നാല്‍ രോഗിയില്‍ നിന്ന് അധിക തുക ഈടാക്കിയില്ലെന്നും ബില്‍ തുക ഇപ്പോഴും ലഭിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.