LiveTV

Live

National

ബി.ജെ.പി യു.പി അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങിന് കോവിഡ്

തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനും കോവിഡ്

ബി.ജെ.പി യു.പി അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങിന് കോവിഡ്

ബി.ജെ.പി യു.പി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്റെ ട്വിറ്റര്‍ എകൗണ്ടിലൂടെയാണ് വിവരം ഔദ്യോഗികമായി അറിയിച്ചത്.

ചെറിയ രോഗലക്ഷണങ്ങള്‍ കാണിച്ചപ്പോള്‍ ടെസ്റ്റ് ചെയ്‌തെന്നും ഫലം പോസിറ്റീവാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ളവരെല്ലാം ക്വാറന്റൈനില്‍ പോകാനും ആവശ്യമെങ്കില്‍ പരിശോധനക്ക് വിധേയമാവാനും അദ്ദേഹം അഭ്യര്‍ഥിച്ചു.

'കോവിഡിന്‍റെ ആദ്യ ലക്ഷണങ്ങള്‍ കാണിച്ചപ്പോള്‍ ടെസ്റ്റ് ചെയ്തു. ഫലം പോസിറ്റീവാണ്. ഞാനുമായി സമ്പര്‍ക്കത്തില്‍ വന്നവരെല്ലാം സ്വയം ക്വാറന്‍റൈനില്‍ പോകാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു' അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.

ബി.ജെ.പി യു.പി അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങിന് കോവിഡ്

തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആശുപത്രി വൃത്തങ്ങളാണ് വിവരം പുറത്തുവിട്ടത്. നിലവില്‍ അദ്ദേഹം ഹോം ഐസൊലേഷനിലാണ്. ഡോക്ടര്‍മാരുടെ ഒരു സംഘം അദ്ദേഹത്തിന്‍റെ ആരോഗ്യനില പ്രത്യേകം പരിശോധിക്കും.