LiveTV

Live

National

രാജ്യത്ത് തുടര്‍ച്ചയായ നാലാം ദിനവും അരലക്ഷത്തിലേറെ കോവിഡ് രോഗികള്‍; 24 മണിക്കൂറിനിടെ 853 മരണം

ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് 54,736 പേര്‍ക്ക്. 24 മണിക്കൂറിനിടെ 853 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം പതിനേഴര ലക്ഷം കവിഞ്ഞു.

രാജ്യത്ത് തുടര്‍ച്ചയായ നാലാം ദിനവും അരലക്ഷത്തിലേറെ കോവിഡ് രോഗികള്‍; 24 മണിക്കൂറിനിടെ 853 മരണം

രാജ്യത്ത് കോവിഡ് ബാധ അതിസങ്കീര്‍ണമായി തുടരുന്നു. തുടര്‍ച്ചയായ നാലാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം അരലക്ഷം കടന്നു. ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് 54,736 പേര്‍ക്ക്. 24 മണിക്കൂറിനിടെ 853 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം പതിനേഴര ലക്ഷം കവിഞ്ഞു.

ഇതോടെ രോഗബാധയേ തുടര്‍ന്നുള്ള മരണം 37,364 ആയി ഉയര്‍ന്നു. 2.13 ശതമാനമാണ് രോഗത്തെ തുടര്‍ന്ന്‌ രാജ്യത്തെ മരണ നിരക്ക്. അതേസമയം രോഗമുക്തരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും ആശ്വാസമാണ്. 11,45,630 പേരാണ് ഇതുവരെ രോഗമുക്തരായത്. 65.44 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. നിലവില്‍ 5,67,730 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്.

മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ ഇന്നലെയും രോഗികളുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടായത്. മഹാരാഷ്ട്രയിൽ 9,601 പേർക്കുകൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോ​ഗബാധിതരുടെ എണ്ണം 4.31 ലക്ഷമായി. ശനിയാഴ്ച 322 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 15,316 ആയി. 2.66 ലക്ഷം ജനങ്ങളാണ് ഇതുവരെ രോ​ഗമുക്തി നേടിയത്. ആന്ധ്രയിൽ ഇന്നലെ 9,276 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതർ ഒന്നര ലക്ഷം കടന്നു.