LiveTV

Live

National

ഡല്‍ഹി സര്‍വകലാശാല അധ്യാപിക ജെനി റൊവീനയുടെ വീട്ടില്‍ എന്‍.ഐ.എ റെയ്ഡ് നടത്തി

ഭീമ കൊറേഗാവ് അനുസ്മരണത്തോടനുബന്ധിച്ചുള്ള എല്‍ഗാര്‍ പരിഷത്ത് കേസിലാണ് എന്‍.ഐ.എ വീട്ടില്‍ റെയ്ഡ് നടത്തിയതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍

ഡല്‍ഹി സര്‍വകലാശാല അധ്യാപിക ജെനി റൊവീനയുടെ വീട്ടില്‍ എന്‍.ഐ.എ റെയ്ഡ് നടത്തി

ഡല്‍ഹി സര്‍വകലാശാല മലയാളി അധ്യാപകനായ ഹാനി ബാബുവിനെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ ഭാര്യയും ഡല്‍ഹി സര്‍വകലാശാല അധ്യാപികയുമായ ജെനി റൊവീനയുടെ വീട്ടില്‍ എന്‍.ഐ.എയുടെ റെയ്ഡ്. പത്ത് പേരടങ്ങുന്ന സംഘമാണ് ജെനി റൊവീനയുടെ നോയിഡയിലെ വസതിയില്‍ റെയ്ഡ് നടത്തിയത്. ഇന്ന് രാവിലെ എഴര മണിയോടടുത്താണ് റെയ്ഡ് ആരംഭിച്ചതെന്നും പതിനൊന്ന് മണിയോടടുത്താണ് തിരിച്ചുപോയതെന്നും ജെനി റൊവീന പറഞ്ഞതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തു.

'എൻഐഎ പറഞ്ഞത് ലാപ്ടോപ്പിൽ ഹിഡൻ ഫയലുകളുണ്ടെന്ന്, സഹപ്രവർത്തകരുടെ പേര് പറയാൻ സമ്മർദം': ഹാനി ബാബുവിന്റെ ഭാര്യ
Also Read

'എൻഐഎ പറഞ്ഞത് ലാപ്ടോപ്പിൽ ഹിഡൻ ഫയലുകളുണ്ടെന്ന്, സഹപ്രവർത്തകരുടെ പേര് പറയാൻ സമ്മർദം': ഹാനി ബാബുവിന്റെ ഭാര്യ

'അവര്‍ പെട്ടെന്ന് വീട്ടിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഞാനും എന്‍റെ മകളും ഒറ്റക്കായിരുന്നു ആ സമയം വീട്ടിലുണ്ടായിരുന്നത്. തെളിവെടുപ്പിന്‍റെ ഭാഗമായാണ് വന്നതെന്നാണ് എന്‍.ഐ.എ ഞങ്ങളോട് പറഞ്ഞത്. ഞങ്ങളുടെ കുറച്ച് ഹാര്‍ഡ് ഡിസ്ക്കുകളും ജി.എന്‍ സായിബാബ ഡിഫന്‍സ് കമ്മിറ്റിയുമായി ബന്ധപ്പെട്ട വസ്തുക്കളും അവര്‍ കൊണ്ടുപോയി'; ജെനി റൊവീന ദ വയറി-നോട് പറഞ്ഞു. മുംബൈയിലെ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ നിന്നുള്ള വാറന്‍റുമായാണ് എന്‍.ഐ.എ സംഘം റെയ്ഡിനെത്തിയത്.

'ഹിന്ദു ഫാഷിസത്തെ എതിർക്കുന്നവരെ സർക്കാരിന് ഭയം': ഹാനി ബാബുവിന്റെ അറസ്റ്റിൽ അരുന്ധതി റോയി
Also Read

'ഹിന്ദു ഫാഷിസത്തെ എതിർക്കുന്നവരെ സർക്കാരിന് ഭയം': ഹാനി ബാബുവിന്റെ അറസ്റ്റിൽ അരുന്ധതി റോയി

എന്‍.ഐ.എ പിടിച്ചെടുത്ത എല്ലാ വസ്തുക്കളും ജി.എന്‍ സായിബാബ കമ്മിറ്റിയുമായി ബന്ധപ്പെട്ട് പൊതുജന മധ്യത്തിലുള്ള സാഹിത്യങ്ങളാണെന്ന് ജെനി റൊവീന പറഞ്ഞു. മാവോയിസ്റ്റ് ബന്ധമാരോപിച്ച് നേരത്തെ ദല്‍ഹി സര്‍വകലാശാല അധ്യാപകനായ ജി.എന്‍ സായിബാബക്കെതിരെ പൊലീസ് കേസെടുക്കുകയും ജയിലിലടക്കുകയും ചെയ്തിരുന്നു. ഭീമ കൊറേഗാവ് അനുസ്മരണത്തോടനുബന്ധിച്ചുള്ള എല്‍ഗാര്‍ പരിഷത്ത് കേസിലാണ് എന്‍.ഐ.എ വീട്ടില്‍ റെയ്ഡ് നടത്തിയതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇതേ കേസിലാണ് ജെനി റൊവീനയുടെ ഭര്‍ത്താവും ഡല്‍ഹി സര്‍വകലാശാല അധ്യാപകനുമായ ഹാനി ബാബുവിനെ ജൂണ്‍ 28ന് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്.

ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ ഹാനി ബാബുവിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു
Also Read

ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ ഹാനി ബാബുവിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു

2019 സെപ്റ്റംബറില്‍ പൂനെ പൊലീസില്‍ നിന്നുള്ള 20 ഉദ്യോഗസ്ഥര്‍ ഹാനി ബാബുവിന്‍റെ നോയിഡയിലെ വീട്ടില്‍ തിരച്ചില്‍ നടത്തുകയും ലാപ്ടോപ്പും, മൊബൈല്‍ ഫോണും അടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്ന 12ാമത്തെ ആളാണ് ഹാനി ബാബു. സുധ ഭരദ്വാജ്, ഷോമ സെന്‍, സുരേന്ദ്ര ഗാഡ്ലിങ്, മഹേഷ് റൌത്, അരുണ്‍ ഫെരെയ്ര, സുധീര്‍ ധവാലെ, റോണ വില്‍സണ്‍, വെര്‍ണന്‍ ഗോണ്‍സാല്‍വ്സ്, വരവര റാവു, ആനന്ദ് തെല്‍തുംബ്ദെ, ഗൌതം നവലഖ എന്നിവരാണ് ഭീമ കൊറേഗാവ് കേസുമായി ഇത് വരെ അറസ്റ്റിലായവര്‍.