LiveTV

Live

National

അച്ഛനെ ബന്ദിയാക്കി, അമ്മയെയും പന്ത്രണ്ടുകാരിയെയും കൂട്ടബലാത്സംഗത്തിനിരയാക്കി

വെള്ളിയാഴ്ച രാത്രിയാണ് അമ്മയെയും മകളെയും ഇവര്‍ തട്ടിക്കൊണ്ടുപോയത്. ശനിയാഴ്ചയും ഇരുവരോടുമുള്ള ക്രൂരത അക്രമിസംഘം തുടര്‍ന്നുവെന്നും പൊലീസ് പറഞ്ഞു

അച്ഛനെ ബന്ദിയാക്കി, അമ്മയെയും പന്ത്രണ്ടുകാരിയെയും കൂട്ടബലാത്സംഗത്തിനിരയാക്കി

40കാരിയെയും പ്രായപൂര്‍ത്തിയെത്താത്ത മകളെയും ആറുപേരടങ്ങുന്ന അക്രമിസംഘം തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കി. മധ്യപ്രദേശിലെ ബുർഹാൻപുർ ജില്ലയിലാണ് സംഭവം.

ഭർത്താവിനെ വീട്ടിൽ കെട്ടിയിട്ട്, ഭാര്യയെയും 12കാരിയായ മകളെയും ആയുധധാരികളായ ആറംഗസംഘം സമീപത്തെ വയലിൽവച്ച് ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നെന്ന് പ്രദേശത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് അമ്മയെയും മകളെയും ഇവര്‍ തട്ടിക്കൊണ്ടുപോയത്. ശനിയാഴ്ചയും ഇരുവരോടുമുള്ള ക്രൂരത അക്രമിസംഘം തുടര്‍ന്നുവെന്നും പൊലീസ് പറഞ്ഞു. ഇന്നാണ് സംഭവം പുറത്തറിഞ്ഞത്.

മഹാരാഷ്ട്ര അതിർത്തിയോട് ചേർന്ന ഗ്രാമത്തിലാണു സംഭവം. വീട്ടിൽനിന്ന് പണവും മൊബൈൽ ഫോണടക്കമുള്ള സാധനങ്ങളും അക്രമിസംഘം തട്ടിയെടുത്തിട്ടുണ്ട്. കുറ്റവാളികളെ പിടികൂടാനായി അയൽ സംസ്ഥാനത്തേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

കൂട്ടബലാത്സംഗം (376 ഡി), തടവിൽ പാർപ്പിക്കുക (347), തട്ടിക്കൊണ്ടുപോകുക(363), പോക്സോ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.