LiveTV

Live

National

രാജ്യസഭാ എംപി അമർ സിങ് അന്തരിച്ചു

വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്നു.

രാജ്യസഭാ എംപി അമർ സിങ് അന്തരിച്ചു

രാജ്യസഭാ എംപി അമർ സിങ് അന്തരിച്ചു. 64 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്നു. സിംഗപ്പൂരിലാണ് അന്ത്യം. കുടുംബം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

സമാജ്‍വാദി പാർട്ടി നേതാവായിരുന്ന അമർ സിങ് സ്വതന്ത്ര അംഗമായാണ് ഒടുവിൽ രാജ്യസഭയിലെത്തിയത്. 2010 ജനുവരി 6ന് സമാജ്‌വാദി പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവെച്ചിരുന്നു.

സമാജ്‍വാദി പാര്‍ട്ടി നേതാവ് മുലായം സിങിന്‍റെ അടുത്ത വിശ്വസ്തനായിരുന്നു അമര്‍ സിങ്. 2010 ജനുവരിയിലാണ് ആദ്യം പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയത്. പിന്നീടും പാര്‍ട്ടിയുമായി യോജിച്ച് പ്രവര്ത്തിച്ചു. അഖിലേഷ് യാദവ് സമാജ്‌‍വാദി പാര്‍ട്ടി നേതാവായതോടെ 2017ല്‍ അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് വീണ്ടും അകലുകയായിരുന്നു.