LiveTV

Live

National

ബിജെപി ഭരിക്കുന്നിടങ്ങളിൽ കോവിഡ് നാശം വിതച്ചു, മഹാരാഷ്ട്രയിൽ കേസ് കൂടിയതിൽ കേന്ദ്രത്തിനും ഉത്തരവാദിത്തമുണ്ട്: ശിവസേന

'ബിജെപി ഭരിക്കുന്ന ​ഗുജറാത്ത്, ഹരിയാന, കർണാടക, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കോവിഡ് നാശം വിതച്ചിട്ടുണ്ട്. അത് സംബന്ധിച്ച വിശദാംശങ്ങൾ കേന്ദ്രത്തിന് നൽകാൻ ഞങ്ങൾ തയ്യാറാണ്'

ബിജെപി ഭരിക്കുന്നിടങ്ങളിൽ കോവിഡ് നാശം വിതച്ചു, മഹാരാഷ്ട്രയിൽ കേസ് കൂടിയതിൽ കേന്ദ്രത്തിനും ഉത്തരവാദിത്തമുണ്ട്: ശിവസേന

മഹാരാഷ്ട്രയിലെ കോവിഡ് വ്യാപനത്തിൽ മോദി സർക്കാരിനെ കുറ്റപ്പെടുത്തി ശിവസേന. മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ കൂടിയിട്ടുണ്ടെങ്കിൽ രാജ്യത്തിന്റെ നേതാവ് എന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തുല്യ ഉത്തരവാദിത്തമുണ്ട്. ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കോവിഡിന്റെ മറവിൽ അഴിമതി നടക്കുന്നുവെന്ന ബിജെപിയുടെ ആരോപണം ശരിയല്ലെന്നും ശിവസേനയുടെ മുഖപത്രമായ സാമ്നയിലെ എഡിറ്റോറിയൽ വ്യക്തമാക്കി.

''ബിജെപി ഭരിക്കുന്ന ​ഗുജറാത്ത്, ഹരിയാന, കർണാടക, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കോവിഡ് നാശം വിതച്ചിട്ടുണ്ട്. അത് സംബന്ധിച്ച വിശദാംശങ്ങൾ കേന്ദ്രത്തിന് നൽകാൻ ഞങ്ങൾ തയ്യാറാണ്. ബിജെപിയുടെ നേതൃത്വത്തിൽ ഇത്തരം സംസ്ഥാനങ്ങളിലുള്ളത് 'പിളർക്കൽ' സർക്കാരുകളാണ്. ബിജെപി ഇതര ഭരണം അട്ടിമറിച്ചാണ് പലയിടത്തും ബിജെപി സർക്കാർ ഉണ്ടാക്കിയിരിക്കുന്നത്. ഈ സംസ്ഥാനങ്ങളുടെ വിധി അവർ ഈശ്വരന് വിട്ടിരിക്കുകയാണ്''- ശിവസനേ കുറ്റപ്പെടുത്തുന്നു.

കോവിഡ് വ്യാ‌പനത്തിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര ലോക്ഡൗൺ ആ​ഗസ്ത് 31 വരെ നീട്ടി. പുറത്തിറങ്ങുന്നത് ഹ്രസ്വ ദൂരത്തേക്ക് മാത്രമായി പരിമിതപ്പെടുത്തണം എന്നതാണ് പ്രധാന നിർദേശം. ചികിത്സക്കുള്ള യാത്രക്ക് മാത്രമേ നിയന്ത്രണമില്ലാതുള്ളൂ. ആളുകൾ കൂട്ടംകൂടാൻ പാടില്ല. മാളുകളിലെ റെസ്റ്റോറന്റുകൾക്കും തുറക്കാം. പക്ഷേ ഹോം ഡെലിവറി മാത്രമേ പാടുള്ളൂ.

ആ​ഗസ്ത് അഞ്ച് മുതൽ ടെന്നീസ്, ജിംനാസ്റ്റിക്‌സ്, ബാഡ്മിന്റൺ തുടങ്ങി ടീം ഇതര കായിക ഇനങ്ങൾ ശാരീരിക അകലം പാലിച്ചുകൊണ്ടും ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചും അനുവദിക്കും. നീന്തൽക്കുളങ്ങൾ തുറക്കില്ല. പൊതുഗതാഗതത്തിൽ യാത്ര ചെയ്യുമ്പോൾ മാസ്‌ക് ധരിക്കണമെന്നത് നിർബന്ധമാണ്. നിയന്ത്രണങ്ങളോടെ ബാർബർ ഷോപ്പുകൾ, സ്പാ, സലൂണുകൾ, ബ്യൂട്ടിപാർലറുകൾ എന്നിവ തുറന്നുപ്രവർത്തിക്കാൻ നേരത്തെ അനുമതി നൽകിയിരുന്നു.

രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ള്ള​ത് മ​ഹാ​രാ​ഷ്‌​ട്ര​യി​ലാ​ണ്. 4,00,651 പേ​ർ​ക്കാ​ണ് സം​സ്ഥാ​ന​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇന്നലെ പുതിയ 9211 കേസുകളാണ് പുതിയതായി സ്ഥിരീകരിച്ചത്. 14,463 പേർ സംസ്ഥാനത്ത്‌ കോവിഡ് ബാധിച്ച് മരിച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ൽ മും​ബൈ​യി​ലാ​ണ് രോ​ഗ​വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. അതേസമയം ഒരിക്കൽ ഹോട്ട് സ്പോട്ടായിരുന്ന ധാരാവിയിൽ കോവിഡ് വ്യാപനം പിടിച്ചുനിർത്താനായി.