LiveTV

Live

National

ജി.എ്സ്.ടി, നോട്ടുനിരോധനം, സാമ്പത്തിക തകര്‍ച്ച; മോദി രാജ്യത്തെ മുടിച്ചുകൊണ്ടിരിക്കുകയാണ്- രാഹുല്‍ ഗാന്ധി

ഒരു കോടി തൊഴിലവസരങ്ങൾ നഷ്​ടപ്പെട്ടതായും പത്തു കോടി തൊഴിലവസരങ്ങൾ ഭീഷണിയിലാണെന്നുമുള്ള വാർത്തയും രാഹുൽ ട്വീറ്റിൽ ചേർത്തിട്ടുണ്ട്

ജി.എ്സ്.ടി, നോട്ടുനിരോധനം, സാമ്പത്തിക തകര്‍ച്ച; മോദി രാജ്യത്തെ മുടിച്ചുകൊണ്ടിരിക്കുകയാണ്- രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ മുടിച്ചുകൊണ്ടിരിക്കുകയാണെന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. മോദിയുടെ കോർപറേറ്റ്​ മാധ്യമങ്ങളുണ്ടാക്കിയ വ്യാജ പ്രതിഛായ ഉടൻ തകരുമെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു.

നോട്ട്​ നിരോധനവും ജി.എസ്​.ടിയും ​കൊറോണകാലത്തെ അഴിമതിയും സാമ്പത്തിക രംഗം തകർത്തിരിക്കുന്നു. തൊഴിലവസരങ്ങൾ പാടെ ഇല്ലാതാക്കി. നോട്ട്​ നിരോധനം, ജി.എസ്​.ടി, അഴിമതി, തൊഴിൽ നഷ്​ടങ്ങൾ എന്നിവ എണ്ണമിട്ട്​ പറഞ്ഞാണ്​ രാഹുലി​​ന്‍റെ ട്വീറ്റ്​.

ഒരു കോടി തൊഴിലവസരങ്ങൾ നഷ്​ടപ്പെട്ടതായും പത്തു കോടി തൊഴിലവസരങ്ങൾ ഭീഷണിയിലാണെന്നുമുള്ള വാർത്തയും രാഹുൽ ട്വീറ്റിൽ ചേർത്തിട്ടുണ്ട്​. പാർലിമെന്‍റ് സമിതിക്ക്​ മുമ്പിൽ സർക്കാർ പ്രതിനിധി നൽകിയ കണക്കുകൾ ഉദ്ധരിച്ച്​ എ.ബി.പി. ലൈവ്​ റിപ്പോർട്ട്​ ചെയ്​ത വാർത്തയാണ്​ രാഹുൽ ട്വീറ്റിൽ ചേർത്തത്​.