LiveTV

Live

National

നിര്‍മ്മാണത്തിലിരുന്ന മൂന്നുനില സിനിമാതീയേറ്റര്‍ പൂര്‍ണമായും തകര്‍ന്ന് താഴോട്ട്: വീഡിയോ വൈറല്‍

2017ലാണ് പഴയ സിനിമാ തിയേറ്റര്‍ മാറ്റി മാളും മള്‍ട്ടിപ്ലക്സും ആക്കി മാറ്റാനുള്ള പണി ആരംഭിച്ചത്

നിര്‍മ്മാണത്തിലിരുന്ന മൂന്നുനില സിനിമാതീയേറ്റര്‍ പൂര്‍ണമായും തകര്‍ന്ന് താഴോട്ട്: വീഡിയോ വൈറല്‍

ബംഗളുരുവില്‍ ഇന്നലെ രാത്രിയോടെ മൂന്ന് നില കെട്ടിടം പൂര്‍ണമായും തകര്‍ന്നുവീണു. നിര്‍മ്മാണത്തിലിരുന്ന കെട്ടിടമാണ് പൂര്‍ണ്ണമായും നിലംപൊത്തിയത്. ബംഗളുരു മജെസ്റ്റിക് സിറ്റിയിലാണ് സംഭവം. അപകടത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കെട്ടിടത്തില്‍ വിള്ളല്‍ കണ്ടതോടെ തിങ്കളാഴ്ച തന്നെ കെട്ടിടത്തിനുള്ളിലെ വസ്തുക്കള്‍ സമീപത്തെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. അപകടം നടന്നയുടന്‍ രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തുകയും ആളുകള്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയിട്ടുണ്ടോ എന്നറിയാന്‍ പരിശോധന നടത്തുകയും ചെയ്തു.

2017ലാണ് പഴയ സിനിമാ തിയേറ്റര്‍ മാറ്റി മാളും മള്‍ട്ടിപ്ലക്സും ആക്കി മാറ്റാനുള്ള പണി ആരംഭിച്ചത്. യാതൊരു പരിശോധനയും നടത്താതെയാണ് കെട്ടിടത്തിന്‍റെ നിര്‍മ്മാണം ആരംഭിച്ചതെന്ന് സമീപത്തുള്ളവര്‍ ആരോപിക്കുന്നു. ഒരു സാധാരണ വീടിന്‍റെ നിര്‍മ്മാണത്തിന് എടുക്കേണ്ട മുന്‍കരുതലുകളോ മുന്നൊരുക്കങ്ങളോ മണ്ണുപരിശോധനയോ ഒന്നും ഈ മള്‍ട്ടിപ്ലക്സിന്‍റെ നിര്‍മ്മാണത്തിന് മുമ്പ് ഉണ്ടായില്ലെന്നും ആരോപണം ഉയര്‍ന്നു കഴിഞ്ഞു.