LiveTV

Live

National

ശിക്ഷ ഒരേ നിയമപ്രകാരം; പക്ഷേ, സഞ്ജയ് ദത്ത് പുറത്ത്, ഞാന്‍ അകത്ത്: ദത്തിനെ മോചിപ്പിച്ചത് എങ്ങനെയെന്ന് അറിയണമെന്ന് പേരറിവാളന്‍

കേന്ദ്രത്തിന്‍റെ അനുമതിയില്ലാതെയാണ് സഞ്ജയ് ദത്തിനെ മഹാരാഷ്ട്രാ സര്‍ക്കാര്‍ മോചിപ്പിച്ചത്. കേന്ദ്ര അനുമതിയില്ലാതെ പേരറിവാളനെ മോചിപ്പിക്കാനാവില്ലെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ പറയുന്നത്.

ശിക്ഷ ഒരേ നിയമപ്രകാരം; പക്ഷേ, സഞ്ജയ് ദത്ത് പുറത്ത്, ഞാന്‍ അകത്ത്: ദത്തിനെ മോചിപ്പിച്ചത് എങ്ങനെയെന്ന് അറിയണമെന്ന് പേരറിവാളന്‍

രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന എ.ജി പേരറിവാളന്‍, നടന്‍ സഞ്ജയ് ദത്തിന്‍റെ മോചനത്തിന്‍റെ വിവരങ്ങള്‍ തേടി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ആയുധനിയമപ്രകാരമാണ് രണ്ടുപേരും ശിക്ഷിക്കപ്പെട്ടത്. പക്ഷേ, സഞ്ജയ് ദത്തിന് മോചനം ലഭിച്ചു, 29 വര്‍ഷമായി തനിപ്പോഴും ജയിലില്‍ തന്നെയാണ്. ദത്തിന്‍റെ മോചനത്തിലേക്കു നയിച്ച നടപടിക്രമങ്ങള്‍ ആരാഞ്ഞുകൊണ്ടാണ് പേരറിവാളന്‍റെ അപേക്ഷ.

ശിക്ഷ ഒരേ നിയമപ്രകാരം; പക്ഷേ, സഞ്ജയ് ദത്ത് പുറത്ത്, ഞാന്‍ അകത്ത്: ദത്തിനെ മോചിപ്പിച്ചത് എങ്ങനെയെന്ന് അറിയണമെന്ന് പേരറിവാളന്‍

യെര്‍വാഡ ജയില്‍ അധികൃതരില്‍ നിന്ന് വിവരാവകാശനിയമപ്രകാരം സഞ്ജയ്‍ ദത്തിന്‍റെ മോചനത്തിന്‍റെ വിവരങ്ങള്‍ അറിയാന്‍ 2016ല്‍ പേരറിവാളന്‍ ശ്രമം നടത്തിയിരുന്നു. ഇപ്പോള്‍ അതേ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് പേരറിവാളന്‍.

സഞ്ജയ് ദത്തും പേരറിവാളനും ഒരേ നിയമപ്രകാരമാണ് ശിക്ഷിക്കപ്പെട്ടത്. കേന്ദ്രത്തിന്‍റെ അനുമതിയില്ലാതെയാണ് സഞ്ജയ് ദത്തിനെ മഹാരാഷ്ട്രാ സര്‍ക്കാര്‍ മോചിപ്പിച്ചത്. കേന്ദ്ര അനുമതിയില്ലാതെ പേരറിവാളനെ മോചിപ്പിക്കാനാവില്ലെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ പറയുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ്, ദത്തിന്‍റെ മോചനത്തിന്റെ വിശദാംശങ്ങള്‍ തേടുന്നതെന്ന് പേരറിവാളന്‍റെ അഭിഭാഷകന്‍ കെ ശിവകുമാര്‍ പറഞ്ഞു.

ശിക്ഷ ഒരേ നിയമപ്രകാരം; പക്ഷേ, സഞ്ജയ് ദത്ത് പുറത്ത്, ഞാന്‍ അകത്ത്: ദത്തിനെ മോചിപ്പിച്ചത് എങ്ങനെയെന്ന് അറിയണമെന്ന് പേരറിവാളന്‍

സഞ്ജയ് ദത്തിന്‍റെ മോചനത്തിന്‍റെ വിവരങ്ങള്‍ ലഭ്യമാക്കണമെന്നാണ് പേരറിവാളന്‍റെ ആവശ്യം. കേസുമായും മോചനവുമായും ബന്ധപ്പെട്ട രേഖകള്‍, ആശയ വിനിമയങ്ങള്‍ തുടങ്ങിയവയാണ് യെര്‍വാഡ ജയില്‍ അധികൃതരില്‍ നിന്ന് ലഭ്യമാക്കേണ്ടത്. ദത്തിനെ മോചിപ്പിച്ചത് ഭരണഘടനയിലെ 161 അനുച്ഛേദം അനുസരിച്ചാണോ അതോ മഹാരാഷ്ട്രാ ജയില്‍ നിയമങ്ങള്‍ അനുസരിച്ചാണോ അതുമല്ലെങ്കില്‍ സിആര്‍പിസി പ്രകാരമാണോ എന്നു വ്യക്തമാക്കണമെന്നും പേരറിവാളന്‍ ആവശ്യപ്പെട്ടിട്ടുണ്ട്..