LiveTV

Live

National

കാമ്പസ് ഫ്രണ്ട് ദേശീയ പ്രസിഡണ്ടിനെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് എം.എസ്.എഫ്

കശ്മീരിൽ ആർ.എസ്.എസ് ഉപകരണമായി സൈന്യം വംശഹത്യ പദ്ധതികൾ നടപ്പിലാക്കുന്നുവെന്ന് ട്വീറ്റ് ചെയ്തതിനാണ് കേസ്

കാമ്പസ് ഫ്രണ്ട് ദേശീയ പ്രസിഡണ്ടിനെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് എം.എസ്.എഫ്

ജെ.എൻ.യു ഗവേഷക വിദ്യാർഥിയും കാമ്പസ് ഫ്രണ്ട് ദേശീയ പ്രസിഡണ്ടുമായ സാജിദ് ബിൻ സഈദിനെതിരെ കേസെടുത്തതില്‍ പ്രതിഷേധവുമായി എം.എസ്.എഫ്. "പ്രതിഷേധിക്കുന്ന മുസ്‍ലിം ശബ്ദങ്ങളെ ഒറ്റപ്പെടുത്തി ആക്രമിക്കാനാണ് മോദികാലത്തെ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. കശ്മീരില്‍ നടക്കുന്ന വംശഹത്യക്കെതിരെ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന എല്ലാ പൌരന്മാര്‍ക്കും നല്‍കുന്നുണ്ട്. ആവിഷ്കാര സ്വാതന്ത്രത്തിനും അഭിപ്രായ സ്വാതന്ത്രത്തിനും സാജിദിന് ഭരണഘടന നല്‍കുന്ന അവകാശങ്ങളെ എം.എസ്.എഫ് ജെ.എന്‍.യു പിന്തുണക്കുന്നു". ഫേസ്‍ബുക്കിലൂടെയായിരുന്നു ജെ.എന്‍.യു എം.എസ്.എഫ് യൂണിറ്റിന്റെ പ്രതികരണം.

കാമ്പസ് ഫ്രണ്ട് ദേശീയ പ്രസിഡണ്ടിനെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് എം.എസ്.എഫ്

സാജിദ് ബിൻ സഈദിനെതിരെ വിദ്വേഷപ്രചാരണത്തിനാണ് കേസെടുത്തത്. കശ്മീരിൽ ആർ.എസ്.എസ് ഉപകരണമായി സൈന്യം വംശഹത്യ പദ്ധതികൾ നടപ്പിലാക്കുന്നുവെന്ന് ട്വീറ്റ് ചെയ്തതിനാണ് കേസ്. ഡൽഹി കപാശേര പൊലീസ് ജൂലൈ എട്ടിനാണ് കേസെടുത്തത്. ഐ.പി.സി 504,153 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കൂടുതൽ ഭൂമിക്ക് വേണ്ടിയുള്ള ആർത്തി ബി.ജെ.പി സർക്കാർ അവസാനിപ്പിക്കണം. യുഎൻ ഉറപ്പുനൽകിയ സ്വയം നിർണയാവകാശത്തിനുള്ള കശ്മീരികളുടെ അവകാശം അംഗീകരിക്കണം. അന്തർദേശീയ സംവിധാനങ്ങൾ വിഷയത്തിലിടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നായിരുന്നു സാജിദ് ബിൻ സഈദിന്‍റെ ട്വീറ്റ്.