LiveTV

Live

National

എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൌജന്യമായി മാസ്ക് വിതരണം; പുതിയ പദ്ധതിയുമായി തമിഴ്‍നാട് സര്‍ക്കാര്‍

തമിഴ്നാട്ടില്‍ 2.08 റേഷന്‍ കാര്‍ഡ് ഉടമകളാണുള്ളത്. ഇതിലൂടെ 6.74 കോടി ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാകുന്നു

എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൌജന്യമായി മാസ്ക് വിതരണം; പുതിയ പദ്ധതിയുമായി തമിഴ്‍നാട് സര്‍ക്കാര്‍

കോവിഡ് മഹാമാരിയില്‍ ജനങ്ങളെ സഹായിക്കാന്‍ റേഷന്‍ കാര്‍ഡില്‍ പേരുള്ള എല്ലാവര്‍ക്കും സൌജന്യമായി മാസ്ക് വിതരണം ചെയ്യുന്ന പദ്ധതിയുമായി തമിഴ്നാട് സര്‍ക്കാര്‍. മുഖ്യമന്ത്രി കെ പളനിസ്വാമിയാണ് ഈ ആശയവുമായി മുന്നോട്ട് വന്നത്. ഇതിലൂടെ ഏകദേശം 69 ലക്ഷം കുടുംബങ്ങളിലേക്ക് മാസ്കുകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനമെന്നോണം അഞ്ച് പേര്‍ക്ക് സെക്രട്ടേറിയേറ്റില്‍ വെച്ച് മുഖ്യമന്ത്രി മാസ്ക് വിതരണം ചെയ്തു. ബാക്കിയുള്ളവര്‍ക്ക് റേഷന്‍ കടകളിലൂടെ പദ്ധതിയുടെ ഭാഗമായി മാസ്കുകള്‍ വിതരണം ചെയ്യപ്പെടും. പദ്ധതിയുടെ ആദ്യ ഘട്ടമെന്നോണം 4.44 കോടി മാസ്കുകള്‍ 69.08 ലക്ഷം കുടുംബങ്ങളിലേക്കായി വിതരണം ചെയ്യപ്പെടും. ജിസിസിയുടെ കണക്കുകള്‍ പ്രകാരം ഇതിനോടകം തന്നെ 45 ലക്ഷം മാസ്കുകള്‍ വിതരണം ചെയ്യപ്പെട്ടു കഴിഞ്ഞു.

തമിഴ്നാട്ടില്‍ 2.08 റേഷന്‍ കാര്‍ഡ് ഉടമകളാണുള്ളത്. ഇതിലൂടെ 6.74 കോടി ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാകുന്നു. 2,14,000 പേര്‍ക്കാണ് തമിഴ്നാട്ടില്‍ കോവിഡ് രോഗം ബാധിച്ചത്. മൂവായിരത്തിയഞ്ചൂറോളം മരണവും സംഭവിച്ചു.