LiveTV

Live

National

കോവിഡ് ചികിത്സക്ക് മുന്നിലുണ്ടായിരുന്ന 27കാരൻ ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു; ബില്ല് അടച്ചത് സഹപ്രവർത്തകർ

3.4 ലക്ഷം രൂപയുടെ ആശുപത്രി ബില്ല് ഡോക്ടറുടെ കുടുംബത്തിന് താങ്ങാവുന്നതിലും അധികമായിരുന്നു. ഒടുവിൽ സഹപ്രവർത്തകരാണ് തുക സ്വരൂപിച്ച് ബില്ല് അടച്ചത്.

കോവിഡ് ചികിത്സക്ക് മുന്നിലുണ്ടായിരുന്ന 27കാരൻ ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു; ബില്ല് അടച്ചത് സഹപ്രവർത്തകർ

ഡൽഹിയിൽ കോവിഡിനെതിരായ പോരാട്ടത്തിൽ മുൻനിരയിലുണ്ടായിരുന്ന 27 വയസ്സുകാരനായ ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു. ഡോക്ടർ ജോ​​ഗിന്ദർ ചൗധരിയാണ് മരിച്ചത്. 3.4 ലക്ഷം രൂപയുടെ ആശുപത്രി ബില്ല് ഡോക്ടറുടെ കുടുംബത്തിന് താങ്ങാവുന്നതിലും അധികമായിരുന്നു. ഒടുവിൽ സഹപ്രവർത്തകരാണ് തുക സ്വരൂപിച്ച് ബില്ല് അടച്ചത്.

ബാബാ സാഹേബ് അംബേദ്കർ ആശുപത്രിയിലെ ഡോക്ടറായിരുന്നു ജോ​ഗിന്ദർ ചൗധരി. ഇത് കോവിഡ് സ്പെഷ്യൽ ആശുപത്രിയാണ്. കോവിഡ് രോ​ഗികളെ ചികിത്സിക്കുന്നതിനിടെയാണ് ഡോക്ടർക്ക് കോവിഡ് ബാധിച്ചത്. ജൂൺ 27നാണ് ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ലോക് നായക് ആശുപത്രിയിലാണ് ആദ്യം ചികിത്സിച്ചത്. ആരോ​ഗ്യനില മോശമായതോടെ സർ ​ഗം​ഗാറാം ആശുപത്രിയിലേക്ക് മാറ്റി. 3.4 ലക്ഷത്തിന്റെ ആശുപത്രി ബില്ലാണ് കുടുംബത്തിന് ലഭിച്ചത്. കർഷകനാണ് ജോ​ഗിന്ദറിന്റെ അച്ഛൻ. ആ കുടുംബത്തിന് താങ്ങാനാകുമായിരുന്നില്ല ആ ബില്ല്. സഹായം തേടി അച്ഛൻ ബാബാ സാഹേബ് അംബേദ്കർ ഡോക്ടേഴ്സ് അസോസിയേഷനെ സമീപിച്ചു. ‍സഹപ്രവർത്തകർ 2.8 ലക്ഷം രൂപ സ്വരൂപിച്ച് അച്ഛന് നൽകി. ഡോക്ടറുടെ കുടുംബത്തിന്റെ അവസ്ഥ അസോസിയേഷൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

മധ്യപ്രദേശ് സ്വദേശിയായ ജോ​ഗിന്ദർ കഴിഞ്ഞ വർഷം നവംബറിലാണ് ഡൽഹി ബാബാ സാഹേബ് ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്. കോവിഡ് രോ​ഗികളെ ചികിത്സിച്ച ജാവേദ് അലി എന്ന ഡോക്ടറും കഴിഞ്ഞ ആഴ്ച കോവിഡ് ബാധിച്ച് ഡൽഹിയിൽ മരിച്ചിരുന്നു.