LiveTV

Live

National

പബ്ജി അടക്കം 295 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്രം നിരോധിക്കാനൊരുങ്ങുന്നു

പബ്ജി, സിലി അടക്കമുള്ള ആപ്പുകളാണ് രണ്ടാംഘട്ട നിരോധനത്തിൽ ഉൾപ്പെടുക

പബ്ജി അടക്കം 295 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്രം നിരോധിക്കാനൊരുങ്ങുന്നു

ടിക്ക് ടോക്ക് അടക്കം 59 ഓളം ചൈനീസ് ആപ്പുകൾ നിരോധിച്ചതിന് പിന്നാലെ 295 ചൈനീസ് ആപ്പുകൾ കൂടി നിരോധിക്കാൻ കേന്ദ്രം ശുപാര്‍ശ ചെയ്തു. കേന്ദ്ര ഐടി മന്ത്രാലയമാണ് ശുപാർശ നൽകിയത്. പബ്ജി, സിലി അടക്കമുള്ള ആപ്പുകളാണ് രണ്ടാംഘട്ട നിരോധനത്തിൽ ഉൾപ്പെടുക.

സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി നേരത്തെ തന്നെ ചില ആപ്പുകള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ചില ആപ്പുകൾ വിവരം ചോർത്തുന്നതായും വ്യക്തി വിവരങ്ങൾ പങ്കുവയ്ക്കുന്നതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ ആപ്പുകൾ നിരോധിക്കാൻ ഇന്ത്യ ഒരുങ്ങുന്നത്.

141 എം.ഐ ആപ്പുകൾ, കാപ്പ്കട്ട്, ഫേസ്‌യു എന്നിവയും പുതിയ നിരോധന പട്ടികയിൽ ഇടംപിടിക്കും. ഒപ്പം ടെക്ക് ഭീമന്മാരായ മെയ്റ്റു, എൽ.ബി.ഇ ടെക്ക്, പെർഫക്ട് കോർപ്, സിന കോർപ്, നെറ്റീസന്‍ ഗെയിംസ്, യൂസൂ ഗ്ലോബൽ എന്നിവരുടെ ആപ്പുകളും നിരോധിക്കും.

300 മില്യൺ ഉപഭോക്താക്കളാണ് ചൈനീസ് കമ്പനികൾക്ക് ഇന്ത്യയിലുള്ളത്. ഇന്ത്യയിലെ സ്മാർട്ട് ഫോൺ ഉപഭോക്താക്കളിൽ നല്ലൊരു വിഭാഗവും ചൈനീസ് ആപ്പുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ജൂൺ 15നുണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷത്തിന് പിന്നാലെയാണ് ദേശിയ സുരക്ഷ കണക്കിലെടുത്ത് ഇന്ത്യ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചത്.