LiveTV

Live

National

കടയിലെത്തുന്നവര്‍ക്ക് ചുവന്ന സാരിയുടുത്ത് സാനിറ്റൈസര്‍ നല്‍കുന്ന പെണ്‍പ്രതിമ: വൈറലായി വീഡിയോ

വീഡിയോയിലുള്ള പ്രതിമയെ കാണാന്‍ ഒരു സെയില്‍സ് ഗേളിനെ പോലെയാണ് ഉള്ളത്. ചുവന്ന സാരിയുടുത്ത് സുന്ദരിയായ ഒരു റോബോര്‍ട്ട്.

കടയിലെത്തുന്നവര്‍ക്ക് ചുവന്ന സാരിയുടുത്ത്  സാനിറ്റൈസര്‍ നല്‍കുന്ന പെണ്‍പ്രതിമ: വൈറലായി വീഡിയോ

കൊറോണ വൈറസും കോവിഡ് 19 എന്ന മഹാമാരിയും ലോകമെങ്ങുമുള്ള ജനങ്ങളുടെ സാധാരണ ജീവിതത്തെ തകര്‍ത്തിരിക്കുകയാണ്. വൈറസ് വ്യാപനത്തിന് ഒരു കുറവുമില്ലാത്ത ഈ സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ പൊതുവിടങ്ങളില്‍ പല സുരക്ഷാ സജ്ജീകരണങ്ങളും ഏര്‍പ്പാടാക്കുന്നുമുണ്ട്. അതിന് ഒരു ഉദാഹരണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഒരു വീഡിയോ.

തമിഴ്‍നാട്ടിലെ ഒരു ടെക്സ്റ്റൈല്‍ ഷോപ്പിനുള്ളിലുള്ളതാണ് വീഡിയോ.. തുണിക്കടയില്‍ എത്തുന്ന ഓരോ കസ്റ്റമറിനും ഓടിനടന്ന് സാനിറ്റൈസര്‍ നല്‍കുന്ന ഒരു പ്രതിമയാണ് വീഡിയോയിലുള്ളത്. പക്ഷേ, വീഡിയോയ്ക്ക് ഒരു പ്രത്യേകതയുണ്ട്. വീഡിയോയിലുള്ള പ്രതിമയെ കാണാന്‍ ഒരു സെയില്‍സ് ഗേളിനെ പോലെയാണ് ഉള്ളത്. ചുവന്ന സാരിയുടുത്ത് സുന്ദരിയായ ഒരു റോബോര്‍ട്ട്.

ഐഎഫ്എസ് ഓഫീസറായ സുധ രമണാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ''തമിഴ്നാട്ടിലെ ഒരു തുണിക്കടയില്‍ ടെക്നോളജിയെ അതിന്‍റെ ശരിയായ അര്‍ത്ഥത്തില്‍ ഉപയോഗിച്ചിരിക്കുന്നു. ചലിക്കുന്ന ഈ പാവ കടയിൽ വരുന്ന എല്ലാവർക്കും ഓടി നടന്ന് സാനിറ്റൈസർ നൽകുകയാണ്. സാങ്കേതിക വിദ്യയിലെ മാറ്റം കൂടി കൊറോണയ്ക്ക് ശേഷം സംഭവിക്കും...'' - എന്ന കുറിപ്പോടു കൂടിയാണ് സുധ രമണ ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്.