LiveTV

Live

National

ഹനുമാൻ സ്തോത്രം ഉരുവിടൂ, കോവിഡിനെ തുരത്തൂ: പ്ര​ഗ്യ സിങ് ഠാക്കൂർ

ആത്മീയമായ പരിശ്രമത്തിലൂടെ കൊറോണയെ തുടത്താമെന്നും പ്ര​ഗ്യ സിങ് ഠാക്കൂർ

ഹനുമാൻ സ്തോത്രം ഉരുവിടൂ, കോവിഡിനെ തുരത്തൂ: പ്ര​ഗ്യ സിങ് ഠാക്കൂർ

കോവിഡിനെ തുരത്താൻ ഹനുമാൻ സ്തോത്രം ദിവസവും അഞ്ച് തവണ ഉരുവിട്ടാൽ മതിയെന്ന് ബിജെപി എംപി പ്ര​ഗ്യ സിങ് ഠാക്കൂർ. ആ​ഗസ്ത് 5 വരെ ദിവസവും വീട്ടിൽ വെച്ച് ഇങ്ങനെ ചെയ്യണം. ആത്മീയമായ പരിശ്രമത്തിലൂടെ കൊറോണയെ തുടത്താമെന്നും പ്ര​ഗ്യ പറഞ്ഞു.

ആ​ഗസ്ത് 5ന് വിളക്കുകൾ തെളിയിച്ച് ഹനുമാൻ സ്തുതി അവസാനിപ്പിക്കാം. ഒപ്പം ശ്രീരാമ ഭ​ഗവാന് ആരതി ഉഴിയണം. അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് ഭൂമി പൂജ നടക്കുന്നതും ആ​ഗസ്ത് 5നാണ്. ജനങ്ങളുടെ ആരോ​ഗ്യത്തിനായി ഹിന്ദുക്കൾക്ക് ആത്മീയമായ ചില ശ്രമങ്ങൾ നടത്താമെന്നാണ് പ്ര​ഗ്യ പറയുന്നത്.

മധ്യപ്രദേശിൽ ആ​ഗസ്ത് 4 വരെ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പ്ര​ഗ്യ അറിയിച്ചു. ആ​ഗസ്ത് 4ന് ഈ ലോക്ക്ഡൗൺ അവസാനിക്കും. എന്നാൽ ഹനുമാൻ സ്തോത്രം ജനങ്ങൾ ആ​ഗസ്ത് 5 വരെ ഉരുവിടണം. അയോധ്യയിൽ ഭൂമി പൂജ നടക്കുമ്പോൾ ​ദീപാവലി പോലെ ആ ദിവസം നമ്മൾ ആഘോഷിക്കുമെന്നും പ്ര​ഗ്യ സിങ് പറഞ്ഞു.

അതേസമയം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. കോവിഡ് സ്പെഷ്യൽ ആശുപത്രിയായ ചിറായുവിലാണ് അദ്ദേഹമുള്ളത്. തനിക്ക് സാധാരണക്കാർക്ക് ലഭിച്ച ചികിത്സ മതിയെന്ന് പറഞ്ഞാണ് അദ്ദേഹം ഈ ആശുപത്രി തെരഞ്ഞെടുത്തതെന്ന് ബിജെപി നേതാവ് ലോകേന്ദ്ര പരശർ പറഞ്ഞു.