LiveTV

Live

National

ലഡാക്കിലെ അതിർത്തിയിൽ ചൈന ഒരു ഭാഗത്ത് പിൻവാങ്ങുമ്പോഴും മറ്റിടങ്ങളിൽ സൈനിക സാന്നിധ്യം കൂട്ടുന്നതായി റിപ്പോർട്ട്

ഇന്ത്യയെ കബളിപ്പിച്ചു കൊണ്ട് ചൈന സൈനിക ശക്തി കൂട്ടുകയാണെന്നാണ് നിഗമനം

ലഡാക്കിലെ അതിർത്തിയിൽ ചൈന ഒരു ഭാഗത്ത് പിൻവാങ്ങുമ്പോഴും മറ്റിടങ്ങളിൽ സൈനിക സാന്നിധ്യം കൂട്ടുന്നതായി റിപ്പോർട്ട്

ലഡാക്കിലെ അതിർത്തിയിൽ ചൈന ഒരു ഭാഗത്ത് പിൻവാങ്ങുമ്പോഴും മറ്റിടങ്ങളിൽ സൈനിക സാന്നിധ്യം കൂട്ടുന്നതായി റിപ്പോർട്ട്. ഉപഗ്രഹ ചിത്രങ്ങൾ വിശകലനം ചെയ്ത വിദഗ്ദ്ധരെ ഉദ്ധരിച്ച് ദേശിയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണിത്. ഇന്ത്യയെ കബളിപ്പിച്ചു കൊണ്ട് ചൈന സൈനിക ശക്തി കൂട്ടുകയാണെന്നാണ് നിഗമനം.

സൈനിക ഉപകരണങ്ങളുടെ പ്രദർശനമാത്രമാണിതെന്നും മറ്റൊരു പക്ഷമുണ്ട്. കഴിഞ്ഞ ദിവസമാണ് അതിർത്തി സമാധാന ചർച്ചകൾ വീണ്ടും തുടങ്ങാൻ ഇന്ത്യയും ചൈനയും തീരുമാനിച്ചത്. എന്നാൽ ഇതിനു വിപരീതമാണ് ലഡാക്കിൽ അതിർത്തിയോട് ചേർന്ന് ചൈനീസ് ഭാഗത്ത് നടക്കുന്ന സംഭവ വികാസങ്ങൾ.ഗൽവാൻ മേഖലയ്ക്ക് പുറത്താണ് സൈനിക സാന്നിധ്യം.

കഴിഞ്ഞ മെയ് മാസം മുതൽ കൂടുതൽ സൈനിക ഉപകരണങ്ങളും ട്രഞ്ചുകളുൾപ്പെടെയുള്ള നിർമാണങ്ങളും നടക്കുന്നതായാണ് റിപ്പോർട്ട്. ഭാവിയിൽ സൈനിക വിന്യാസത്തിന് ഉപകരിക്കുന്ന രീതിയിൽ റോഡുകളും നിർമ്മിക്കുന്നുണ്ട്. അതേസമയം, ഗൽ വാൻ പോലുള്ള യഥാർഥ നിയന്ത്രണ രേഖയിൽ നിന്ന് ചൈന ബഹുദൂരം പിൻവാങ്ങിയതായും ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഇത് സമാധാന ചർച്ചയുടെ മറവിൽ ഇന്ത്യയെ കബളിപ്പിക്കാനുള്ള ശ്രമമാണെന്ന് ഒരു വിഭാഗം സൈനിക വിദഗ്ദർ പറയുന്നു. എന്നാൽ ഇന്ത്യയെ പരീക്ഷിക്കാനായി സൈനിക ഉപകരണങ്ങൾ പ്രദർശിപ്പിക്കുക മാത്രമാണെന്നും മറ്റൊരു അഭിപ്രായമുണ്ട്. എന്നാൽ ജൂലൈ 14ന് നടന്ന കമാൻഡര്‍ തല ചർച്ചയ്ക്കുശേഷം അതിർത്തിയിൽ ചൈന സൈനിക സാന്നിധ്യം വർദ്ധിപ്പിച്ചിട്ടില്ലെന്നാണ് ഇന്ത്യയുടെ പക്ഷം. ചർച്ചകൾ തുടരാൻ ഇരുപക്ഷവും കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.