LiveTV

Live

National

ആറ് കിലോമീറ്റര്‍ യാത്രക്ക് ചോദിച്ചത് 9200 രൂപ; കോവിഡ് രോഗികളെ ആംബുലന്‍സ് ഡ്രൈവര്‍ വഴിയില്‍ ഇറക്കി വിട്ടു

ഒമ്പത് മാസം മാത്രം പ്രായമായ ഇളയകുഞ്ഞിന് നൽകിയിരുന്ന ഓക്സിജൻ സപ്പോർട്ട് ഊരി മാറ്റിയ ശേഷം കുട്ടികളെയും അമ്മയെയും ആംബുലൻസിൽ നിന്ന് ഇറക്കിവിടുകയായിരുന്നു എന്നാണ് ഇയാൾ ആരോപിക്കുന്നത്.

ആറ് കിലോമീറ്റര്‍ യാത്രക്ക് ചോദിച്ചത് 9200 രൂപ; കോവിഡ് രോഗികളെ ആംബുലന്‍സ് ഡ്രൈവര്‍ വഴിയില്‍ ഇറക്കി വിട്ടു

ആവശ്യപ്പെട്ട പണം നൽകാത്തതിന് കോവിഡ് ബാധിതരായ പിഞ്ചു കുഞ്ഞിനെ ഉൾപ്പെടെ വഴിയിലിറക്കി വിട്ട് ആംബുലൻസ് ഡ്രൈവറുടെ ക്രൂരത. ഒമ്പത് മാസം, ഒമ്പത് വയസ് പ്രായമായ കുട്ടികളെയും അവരുടെ അമ്മയെയുമാണ് ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻഡ് ഡ്രൈവർ വഴിയിൽ ഇറക്കിയത്. ചോദിച്ചതോ, ആറ് കിലോമീറ്റര്‍ യാത്രക്ക് 9200 രൂപ.

കൊൽക്കത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തിൽ ചികിത്സയിലിരുന്ന സഹോദരങ്ങൾക്ക് രണ്ട് ദിവസം മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഇവരെ സർക്കാരിന്‍റെ കീഴിലുള്ള കോവിഡ് സ്പെഷ്യാലിറ്റി കേന്ദ്രത്തിലേക്ക് മാറ്റാൻ തീരുമാനിച്ചു. ആറ് കിലോമീറ്റര്‍ അകലെയുള്ള കൊൽക്കത്ത മെഡിക്കൽ കോളജിലേക്ക് പോകുന്നതിനായാണ് ആംബുലൻസ് സഹായം തേടിയത്.

ഇത്രയും തുക നൽകാനില്ലെന്നും ദയവ് ചെയ്ത് മക്കളെ ആശുപത്രിയിലെത്തിക്കണമെന്ന് അയാളോട് അഭ്യർഥിച്ചു എന്നുമാണ് കുട്ടികളുടെ പിതാവ് പറയുന്നത്. എന്നാൽ ആംബുലൻസ് ഡ്രൈവർ അപേക്ഷകൾ ഒന്നും കേൾക്കാൻ തയ്യാറായില്ല. മറിച്ച് ഒമ്പത് മാസം മാത്രം പ്രായമായ ഇളയകുഞ്ഞിന് നൽകിയിരുന്ന ഓക്സിജൻ സപ്പോർട്ട് ഊരി മാറ്റിയ ശേഷം കുട്ടികളെയും അമ്മയെയും ആംബുലൻസിൽ നിന്ന് ഇറക്കിവിടുകയായിരുന്നു എന്നാണ് ഇയാൾ ആരോപിക്കുന്നത്.

വിവരം അറിഞ്ഞ ചില ഡോക്ടർമാർ സംഭവത്തിൽ ഇടപെട്ടതോടെ ഇതേ ആംബുലൻഡ് ഡ്രൈവർ 2000 രൂപയ്ക്ക് കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ വഴങ്ങുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.