LiveTV

Live

National

നദിയിലിറങ്ങി സെൽഫിയെടുക്കുന്നതിനിടെ പെൺകുട്ടികൾ മലവെള്ളപ്പാച്ചിലില്‍ കുടുങ്ങി

പൊലീസും നാട്ടുകാരുമെത്തിയാണ് പെൺകുട്ടികളെ രക്ഷിച്ചത്.

നദിയിലിറങ്ങി സെൽഫിയെടുക്കുന്നതിനിടെ പെൺകുട്ടികൾ മലവെള്ളപ്പാച്ചിലില്‍ കുടുങ്ങി

നദിയിലിറങ്ങി സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ രണ്ട് പെണ്‍കുട്ടികള്‍ മലവെള്ളപ്പാച്ചിലിൽ പെട്ടു. ഒടുവിൽ പൊലീസും നാട്ടുകാരുമെത്തിയാണ് പെൺകുട്ടികളെ രക്ഷിച്ചത്. മധ്യപ്രദേശിലെ ചിന്ത്വാര ജില്ലയിലാണ് സംഭവം.

സംഭവത്തെ കുറിച്ച് പൊലീസ് സബ് ഡിവിഷണൽ ഓഫീസർ എസ് കെ സിങ് പറയുന്നതിങ്ങനെ- ജുനാർദോവിൽ നിന്നും ആറ് പേരടങ്ങുന്ന പെണ്‍കുട്ടികളുടെ സംഘം ഉല്ലാസയാത്രയുടെ ഭാ​ഗമായി പേഞ്ച് നദിക്കരയിലെത്തി. ഇവരില്‍ മേഘ ജാവ്രെ, വന്ദന ത്രിപാഠി എന്നീ കുട്ടികൾ നദിക്ക് കുറുകെയുള്ള പാറക്കെട്ടിലേക്ക് സെല്‍ഫിയെടുക്കാനായി പോയി. അപ്പോൾ നദിയിൽ വെള്ളം കുറവായിരുന്നു. എന്നാൽ പൊടുന്നനെ മലവെള്ളപ്പാച്ചിലുണ്ടായപ്പോൾ രക്ഷപ്പെടാനാവാതെ പെൺകുട്ടികൾ കുടുങ്ങി. കുട്ടികളുടെ സുഹൃത്തുക്കൾ പേടിച്ചുവിറച്ച് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 12 അം​ഗ പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ പെൺകുട്ടികൾ നദിയിലെ പാറക്കെട്ടിന് മുകളിൽ കയറിനിൽക്കുകയായിരുന്നു. വെള്ളം കുത്തിയൊലിക്കുന്നതിനാൽ ഒരു മണിക്കൂറോളം അവർക്ക് അങ്ങനെ നിൽക്കേണ്ടിവന്നു. പൊലീസ് നാട്ടുകാരുടെ സഹായത്തോടെയാണ് ഇവരെ പുറത്തെത്തിച്ചത്.