LiveTV

Live

National

രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധിരൂക്ഷം; ആവശ്യമെങ്കിൽ രാഷ്ട്രപതിയെ സമീപിക്കുമെന്ന് അശോക് ഗെഹ്‌ലോട്ട്

രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. നിയമസഭാ സമ്മേളനം വിളിക്കാന്‍ ആവശ്യമെങ്കിൽ രാഷ്ട്രപതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്.

രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധിരൂക്ഷം; ആവശ്യമെങ്കിൽ രാഷ്ട്രപതിയെ സമീപിക്കുമെന്ന് അശോക് ഗെഹ്‌ലോട്ട്

രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. നിയമസഭാ സമ്മേളനം വിളിക്കാന്‍ ആവശ്യമെങ്കിൽ രാഷ്ട്രപതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. സമ്മേളനം വിളിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ രാഷ്ട്രപതിഭവന് പുറത്ത് പ്രതിഷേധിക്കുമെന്നും ഗെഹ്‌ലോട്ട് വ്യക്തമാക്കി. അതേസമയം രാജസ്ഥാനിൽ ബിജെപി നേതാക്കൾ ഗവർണറെ കാണുമെന്ന് സൂചനയും പുറത്തുവരുന്നുണ്ട്.

ഭൂരിപക്ഷമുണ്ടായിട്ടും സർക്കാരിനെ പ്രതിസന്ധിയിൽ നിന്നും കയറ്റാനാകാത്ത അവസ്ഥയിലാണ് മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട്. ഹൈക്കോടതി സ്പീക്കറുടെ നടപടി തൽക്കാലത്തേക്ക് നിർത്തിവയ്ക്കാനാവശ്യപ്പെട്ടതും ഗവർണർ നിയമസഭ സമ്മേളനം വിളിക്കാൻ തയ്യാറാകാത്തതും ഗെഹ്‌ലോട്ടിന് തിരിച്ചടിയാണ്. അതേസമയം കൂടുതൽ സമയം ലഭിച്ചതിനാൽ പിന്തുണ വർദ്ധിപ്പിക്കാനാണ് സച്ചിൻ പൈലറ്റിന്‍റെ ശ്രമം.

കോൺഗ്രസിന്‍റെ ആത്മവിശ്വാസം ചോരുകയാണ്. ഹൈക്കോടതിയിൽ നിന്നും സുപ്രീംകോടതിയിൽ നിന്നും അനുകൂല പ്രതികരണം ഉണ്ടാകാനുള്ള സാധ്യത ഇല്ല. അവസാന ശ്രമമായാണ് നിയമസഭാസമ്മേളനം വിളിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തുന്നത്. അതിന് ഗവര്‍ണര്‍ തയ്യാറാകാത്തതാണ് മറ്റൊരു പ്രതിസന്ധി.