LiveTV

Live

National

കശ്മീരിലെ വംശഹത്യക്കെതിരെ ട്വീറ്റ്; ജെ.എൻ.യു ഗവേഷക വിദ്യാർഥിക്കെതിരെ പൊലീസ് കേസെടുത്തു

ഐ.പി.സി 504,153 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കശ്മീരിലെ വംശഹത്യക്കെതിരെ ട്വീറ്റ്; ജെ.എൻ.യു ഗവേഷക വിദ്യാർഥിക്കെതിരെ  പൊലീസ് കേസെടുത്തു

ജെ.എൻ.യു ഗവേഷക വിദ്യാർഥിയും കാമ്പസ് ഫ്രണ്ട് ദേശീയ പ്രസിഡണ്ടുമായ സാജിദ് ബിൻ സഈദിനെതിരെ വിദ്വേഷപ്രചാരണത്തിന് കേസെടുത്തു. കശ്മീരിൽ ആർ.എസ്.എസ് ഉപകരണമായി സൈന്യം വംശഹത്യ പദ്ധതികൾ നടപ്പിലാക്കുന്നുവെന്ന് ട്വീറ്റ് ചെയ്തതിനാണ് കേസ്. ഡൽഹി കപാശേര പൊലീസ് ജൂലൈ എട്ടിനാണ് കേസെടുത്തത്. ഐ.പി.സി 504,153 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കൂടുതൽ ഭൂമിക്ക് വേണ്ടിയുള്ള ആർത്തി ബി.ജെ.പി സർക്കാർ അവസാനിപ്പിക്കണം. യുഎൻ ഉറപ്പുനൽകിയ സ്വയം നിർണയാവകാശത്തിനുള്ള കശ്മീരികളുടെ അവകാശം അംഗീകരിക്കണം. അന്തർദേശീയ സംവിധാനങ്ങൾ വിഷയത്തിലിടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നായിരുന്നു സാജിദ് ബിൻ സഈദിന്‍റെ ട്വീറ്റ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ സജീവമായിരുന്ന സാജിദ് ബിൻ സഈദ് ബി.ജെ.പിക്കും ആര്‍.എസ്.എസിനുമെതിരായി കടുത്ത ഭാഷയില്‍ ട്വിറ്ററില്‍ പ്രതികരിക്കാറുണ്ട്.