LiveTV

Live

National

എം.ജി.ആര്‍ പ്രതിമയില്‍ കാവി ഷാള്‍: പ്രതിഷേധവുമായി എ.ഐ.എ.ഡി.എം.കെ

എ.ഐ.എ.ഡി.എം.കെ സ്ഥാപക നേതാവും തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയുമായിരുന്ന എം.ജി.ആറിന്റെ പ്രതിമയില്‍ കാവിഷാള്‍ അണിയിച്ച സംഭവത്തില്‍ പ്രതിഷേധം

എം.ജി.ആര്‍ പ്രതിമയില്‍ കാവി ഷാള്‍: പ്രതിഷേധവുമായി എ.ഐ.എ.ഡി.എം.കെ

എ.ഐ.എ.ഡി.എം.കെ സ്ഥാപക നേതാവും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി യുമായിരുന്ന എം.ജി.ആറിന്റെ പ്രതിമയില്‍ കാവി ഷാള്‍ അണിയിച്ച സംഭവത്തില്‍ പ്രതിഷേധം. പുതുച്ചേരിയിലെ വില്ലെയ്‌നൂരില്‍ സ്ഥാപിച്ച പ്രതിമയുടെ കഴുത്തിലാണ് കാവി ഷാള്‍ ചുറ്റിയത്. സംഭവത്തില്‍ പുതുച്ചേരി എ.ഐ.എ.ഡി.എം.കെ, എം.എല്‍.എ അമ്പഴകന്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. അമ്പഴകന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിമക്ക് മുന്നില്‍ കുത്തിയിരുന്നു. പ്രതിമയില്‍ കാവി ഷാള്‍ അണിയിച്ചയാളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നാവശ്യപ്പെട്ടായരുന്നു ഇദ്ദേഹത്തിന്റെ പ്രതിഷേധം.

എന്നാല്‍ സി.സി.ടി.വി ദൃശ്യം പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ പൊലീസ് പിടികൂടിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു സ്ത്രീയാണ് സംഭവത്തിന് പിന്നിലെന്നും ഇവര്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. ഇവരുടെ ഭര്‍ത്താവ് എ.ഐ.ഡി.എം.കെ അനുഭാവിയായിരുന്നു. അടുത്തിടെയാണ് ഇയാള്‍ മരിച്ചത്. ഭര്‍ത്താവിനോടുള്ള ആദരമെന്നോണം അയാള്‍ നല്‍കിയ ഷാളാണ് യുവതി പ്രതിമയില്‍ അണിയിച്ചത്. അതേസമയം കാവിഷാള്‍ അണിയിച്ച സംഭവത്തില്‍ പ്രതിഷേധവുമായി എ.ഐ.എ.ഡി.എം.കെ കോര്‍ഡിനേറ്ററും ഉപമുഖ്യമന്ത്രിയുമായ ഒ പന്നീര്‍ശെല്‍വവും രംഗത്ത് എത്തി.

2017ല്‍ കോയന്പത്തൂരില്‍ പെരിയാർ പ്രതിമയിൽ കാവിനിറം പൂശിയ സംഭവത്തില്‍ പ്രതിഷേധം ശക്തമായിരുന്നു. കോയമ്പത്തൂർ ജില്ലയിലെ സുന്ദരപുരത്ത് സ്ഥിതി ചെയ്യുന്ന പെരിയാർ പ്രതിമയിലാണ് കാവി നിറമുള്ള ചായമൊഴിച്ചിരുന്നത്. സംഭവത്തിന് പിറകിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പെരിയാർ ദ്രാവിഡ മുന്നേറ്റ കഴകം പ്രവർത്തകർ പ്രതിമക്ക് സമീപം പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.