LiveTV

Live

National

''മാസ്‌ക് ഉപയോഗിക്കുന്നത് പ്രധാനം'', പത്രത്തിനൊപ്പം വായനക്കാര്‍ക്ക് മാസ്ക് നല്‍കി പത്രം

പത്രത്തിന്‍റെ ആദ്യ പേജില്‍ തന്നെയാണ് വരിക്കാര്‍ക്ക് സൗജന്യമായി മാസ്‌ക് നല്‍കിയിരിക്കുന്നത്.

''മാസ്‌ക് ഉപയോഗിക്കുന്നത് പ്രധാനം'', പത്രത്തിനൊപ്പം വായനക്കാര്‍ക്ക് മാസ്ക് നല്‍കി പത്രം

മാസ്ക് ധരിക്കാന്‍ വായനക്കാരെ ബോധവത്കരിക്കാനായി പത്രത്തിനൊപ്പം മാസ്ക് നല്‍കി ഒരു പത്രം. ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നിന്ന് ഉറുദുഭാഷയിലിറങ്ങുന്ന റോഷ്നി എന്ന പത്രമാണ് കോവിഡ് പടരുന്നതിനിടെ ആളുകളില്‍ അവബോധം സൃഷ്ടിക്കാന്‍ പത്രത്തിനൊപ്പം മാസ്‌കും സൗജന്യമായി നല്‍കി മാതൃകയായിരിക്കുന്നത്. പത്രത്തിന്‍റെ ആദ്യ പേജില്‍ തന്നെയാണ് വരിക്കാര്‍ക്ക് സൗജന്യമായി മാസ്‌ക് നല്‍കിയിരിക്കുന്നത്. എന്തായാലും പത്രം നല്‍കിയ സമ്മാനം വായനക്കാര്‍ക്ക് വലിയ സര്‍പ്രൈസ് ആയിരിക്കുകയാണ്.

''മാസ്‌ക് ഉപയോഗിക്കുന്നത് പ്രധാനം'', പത്രത്തിനൊപ്പം വായനക്കാര്‍ക്ക് മാസ്ക് നല്‍കി പത്രം

‘മാസ്‌ക് ഉപയോഗിക്കുന്നത് പ്രധാനം’എന്ന പേരിലാണ് പത്രത്തിനൊപ്പം റോഷ്നി മാസ്‌ക് കൂടി നല്‍കിയത്. ജനങ്ങള്‍ക്ക് ഈ സന്ദേശം നല്‍കേണ്ടത് പ്രധാനമാണെന്നും മാസ്ക് ധരിക്കേണ്ടതിന്‍റെ പ്രധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഇതാണ് നല്ല വഴിയാണെന്നാണ് തങ്ങള്‍ കരുതുന്നതെന്നും പറയുന്നു, രോഷ്ണിയുടെ എഡിറ്റര്‍ സഹൂര്‍ ഷോറ.

''മാസ്‌ക് ഉപയോഗിക്കുന്നത് പ്രധാനം'', പത്രത്തിനൊപ്പം വായനക്കാര്‍ക്ക് മാസ്ക് നല്‍കി പത്രം

പത്രത്തിന്‍റെ നിലപാടിനെ അഭിനന്ദിച്ച്കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. സമൂഹമാധ്യമമൊന്നാകെ പത്രത്തെ അഭിനന്ദനം കൊണ്ട് മൂടുകയാണ്. രണ്ട് രൂപയാണ് റോഷ്നി പത്രത്തിന്‍റെ വില.

രണ്ട് രൂപ വിലയുള്ള പത്രത്തിന്‍റെ കൂടെ മാസ്‌ക് സൗജന്യമായി നല്‍കാന്‍ അതിന്‍റെ പബ്ലിഷേഴ്സ് തയ്യാറായെങ്കില്‍ അത്, ആളുകള്‍ക്ക് അതിന്‍റെ പ്രാധാന്യം മനസിലാകാന്‍ വേണ്ടിയാണ്. അത് അഭിനന്ദനാര്‍ഹമാണെന്നാണ് വരിക്കാരുടെ അഭിപ്രായം.