LiveTV

Live

National

ജനങ്ങൾ കോവിഡ് മൂലം മരിച്ചു വീഴുമ്പോൾ നോക്കി നിൽക്കാൻ ഞാൻ ട്രംപല്ല- ഉദ്ദവ് താക്കറെ

അമേരിക്കയിൽ കോവിഡ് തടയുന്നതിനായി പ്രസിഡന്റ് ട്രംപ് ഉചിതമായി നടപടി സ്വീകരിച്ചിരുന്നില്ലെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു

ജനങ്ങൾ കോവിഡ് മൂലം മരിച്ചു വീഴുമ്പോൾ നോക്കി നിൽക്കാൻ ഞാൻ ട്രംപല്ല- ഉദ്ദവ് താക്കറെ

കോവിഡ് ദുരിതത്തിലേക്ക് ജനങ്ങളെ തളളിവിടാൻ തനിക്കാവില്ലെന്നും അതിന് താൻ ഡോണൾഡ് ട്രംപ് അല്ലെന്നും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ലോക്ക്ഡൗണിനെ തുടർന്ന് ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മനസിലാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശിവസേനയുടെ മുഖപത്രമായ സാമ്നക്കായി നൽകിയ അഭിമുഖത്തിന്റെ ടീസറിലാണ് ഉദ്ദവ് താക്കറെ ഇക്കാര്യം പറഞ്ഞത്.

അഭിമുഖം സാമ്നയുടെ വാരാന്ത്യത്തിൽ രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യും. മഹാരാഷ്‌ട്രയിൽ ലോക്ക്ഡൗൺ നിലനിൽക്കുന്നുണ്ടെന്നും കോവിഡ് മൂലമുളള നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ കോവിഡ് മൂലം മരിച്ചു വീഴുമ്പോൾ നോക്കി നിൽക്കാൻ താൻ ഡോണൾഡ് ട്രംപ് അല്ലെന്നും ഉദ്ദവ് താക്കറെ വ്യക്തമാക്കി.

അമേരിക്കയിൽ കോവിഡ് തടയുന്നതിനായി പ്രസിഡന്റ് ട്രംപ് ഉചിതമായി നടപടി സ്വീകരിച്ചിരുന്നില്ലെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു. കോവിഡിനെ നേരിടാൻ നടത്തിയ ശ്രമങ്ങളെ പ്രശംസിച്ചുകൊണ്ട് നടത്തിയ പരിപാടിയിൽ ലോകാരോഗ്യസംഘടന മഹാരാഷ്‌ട്രയിൽ കോവിഡ് കേസുകൾ കുറഞ്ഞുവരുന്നതായി പരാമർശിച്ചതായും ഉദ്ദവ് താക്കറെ പറഞ്ഞു.