LiveTV

Live

National

ഡോ. കഫീല്‍ ഖാനെ പുറത്തിറക്കാനായി ബഹുജന ക്യാമ്പയിന്‍ സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്

കഫീൽ ഖാ​​​ന്‍റെ മോചനമാവശ്യപ്പെട്ട്​ വിഡിയോകൾ നിർമിക്കാൻ ജനങ്ങളോട്​ ആവശ്യപ്പെടുമെന്നും കോൺഗ്രസ്​ ദേശീയ മുഖപത്രമായ ‘നാഷണൽ ഹെറാൾഡ്​’ റിപ്പോർട്ട്​ ചെയ്യുന്നു

ഡോ. കഫീല്‍ ഖാനെ പുറത്തിറക്കാനായി ബഹുജന ക്യാമ്പയിന്‍ സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്

ദേശസുരക്ഷ നിയമം ചുമത്തി ജയിലിലടക്കപ്പെട്ട ഡോ. കഫീൽ ഖാ​നെ ജയില്‍ മോചിതനാക്കണമെന്ന് ആവശ്യപ്പെട്ട് ബഹുജന കാമ്പയിനുമായി ഉത്തർപ്രദേശ്​ കോൺഗ്രസ്​. കഫീൽ ഖാനെ പുറത്തിറക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്​ മൂന്നാഴ്​ച നീളുന്ന ഒപ്പുശേഖരണം നടത്തും. ജൂലൈ 22 മുതൽ ആഗസ്​റ്റ്​ 12 വരെ സംസ്ഥാനത്തൊട്ടാകെയുള്ള വീടുകളിൽ കയറിയിറങ്ങിയാണ്​ ഒപ്പുശേഖരണം​. കഫീൽ ഖാ​​​ന്‍റെ മോചനമാവശ്യപ്പെട്ട്​ വിഡിയോകൾ നിർമിക്കാൻ ജനങ്ങളോട്​ ആവശ്യപ്പെടുമെന്നും കോൺഗ്രസ്​ ദേശീയ മുഖപത്രമായ ‘നാഷണൽ ഹെറാൾഡ്​’ റിപ്പോർട്ട്​ ചെയ്യുന്നു.

ഉത്തർപ്രദശ്​ കോൺഗ്രസ്​ ന്യൂനപക്ഷ സെൽ തലവനായ ഷാനവാസ്​ ആലമാണ്​ പ്രതിഷേധത്തിന്​ നേതൃത്വം നൽകുന്നത്​. ന്യൂനപക്ഷ സമുദായത്തെ അണിനിരത്തി സർക്കാരിനെതിരെ സമ്മർദ്ദം സൃഷ്​ടിക്കും. കഫീൽ ഖാനെ പുറത്തിറക്കാനായി സാധ്യമായ എല്ലാ വഴിയും സ്വീകരിക്കും. മുസ്​ലിം ശബ്​ദത്തെ അടിച്ചമർത്താനുള്ള യോഗി സർക്കാരിന്‍റെ തീരുമാനത്തിന്‍റെ ഇരയാണ്​ കഫീൽ ഖാനെന്നും ഷഹസാദ്​ ആലം ആരോപിച്ചു. പ്രിയങ്കഗാന്ധിയുടെ വര​വോടെ യു.പിയിൽ കോൺഗ്രസ്​ സംവിധാനം ഉണർന്നതായാണ്​ പൊതുവിലയിരുത്തൽ.

മെഡിക്കൽ വീഴ്​ച ആരോപിച്ച്​ ജോലിയിൽനിന്ന്​ പുറത്തുനിർത്തി രണ്ടു വർഷം കഴിഞ്ഞ്​ (അതി​ൽ ഒമ്പതു മാസവും ജയിലഴികളിലായിരുന്നു) കഴിഞ്ഞ സെപ്തംബറിലാണ്​ ഡോ. കഫീൽ ഖാനെ സർക്കാർ നിയോഗിച്ച അന്വേഷണ സമിതി കുറ്റമുക്​തനാക്കുന്നത്​. പക്ഷെ, ഫെബ്രുവരി 13ന്​ ദേശീയ സുരക്ഷ നിയമം ചുമത്തി ശിശുരോഗ വിദഗ്​ധനായ കഫീല്‍ ഖാനെ സര്‍ക്കാര്‍ അഴിക്കുള്ളിലാക്കിയത്​.