LiveTV

Live

National

299 കിലോമീറ്റര്‍ വേഗതയില്‍ ഫ്ലൈഓവറിലൂടെ ബൈക്ക്: വീഡിയോ വൈറല്‍; ഉടമ കസ്റ്റഡിയില്‍

ബൈക്ക് ഓടിച്ചയാൾ തന്നെയാണ് ഇതിന്‍റെ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.

299 കിലോമീറ്റര്‍ വേഗതയില്‍ ഫ്ലൈഓവറിലൂടെ ബൈക്ക്: വീഡിയോ വൈറല്‍; ഉടമ കസ്റ്റഡിയില്‍

റോഡിലൂടെ അമിതവേഗതയില്‍ കുതിച്ച് പോകുന്ന ഒരു കാറോ ബൈക്കോ മറ്റുള്ളവര്‍ക്ക് ഉണ്ടാക്കുന്ന അസ്വസ്ഥത കുറവല്ല. അമിത വേഗതയില്‍ ബൈക്ക് ഓടിക്കുക, കൂടെ മൊബൈലുപയോഗിച്ച് അത് ഷൂട്ട് ചെയ്യുക, എന്നിട്ട് അത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും കൂടി ചെയ്യുക. എന്ത് സംഭവിക്കും- പൊലീസ് പിടിക്കും. അതേ, അത് തന്നെ സംഭവിച്ചു.

സംഭവം നടന്നത് ബംഗളൂരൂവിലാണ്. ഇ-സിറ്റി ഫ്ലൈ ഓവറിലൂടെ 299 കിലോമീറ്റർ വേഗതയിൽ കുതിച്ച 1000 സി.സി യമഹ ആർ 1 ബൈക്കിന്‍റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായതിന് പിന്നാലെയാണ് പോലീസ് നടപടി. ബൈക്ക് ഓടിച്ചയാൾ തന്നെയാണ് ഇതിന്‍റെ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ വാഹനമോടിച്ച ആളെ പൊലീസ് കണ്ടെത്തി. മുനിയപ്പ എന്നയാളാണ് അപകടകരമായ രീതിയിൽ വാഹനമോടിച്ചതെന്ന് പോലീസ് കണ്ടെത്തുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കി 300 കിലോമീറ്ററോളം വേഗതയിൽ വാഹനമോടിച്ച ഡ്രൈവറേയും വാഹനത്തേയും പിടികൂടിയതായി ഈ വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് ബെംഗളൂരു ജോയിന്‍റ് പോലീസ് കമ്മീഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു.

299 കിലോമീറ്റര്‍ വേഗതയില്‍ ഫ്ലൈഓവറിലൂടെ ബൈക്ക്: വീഡിയോ വൈറല്‍; ഉടമ കസ്റ്റഡിയില്‍

10 കിലോമീറ്ററോളം ദൂരമുള്ള ഇ-സിറ്റി ഫ്ലൈഓവറിലൂടെയാണ് സാഹസികമായ രീതിയിൽ ഇയാൾ ബൈക്കോടിച്ചത്. റോഡിലുള്ള മറ്റ് വാഹനങ്ങളെ 299 കിലോമീറ്ററിലേറെ വേഗതയിൽ അപകടകരമായ രീതിയിൽ ബൈക്ക് മറികടക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. സുരക്ഷിതമായി വണ്ടിയോടിക്കുക എന്ന അടിക്കുറിപ്പോടെ ബെംഗളൂരു ട്രാഫിക് പോലീസും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്