LiveTV

Live

National

അര്‍ണബ് സംസാരിക്കാന്‍ സമയം നല്‍കിയില്ല; ചര്‍ച്ചക്കിടെ ഭക്ഷണം കഴിച്ച് നടി കസ്തൂരി

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പ്രതികരണവുമായി കസ്തൂരി തന്നെ രംഗത്തെത്തി.

അര്‍ണബ് സംസാരിക്കാന്‍ സമയം നല്‍കിയില്ല; ചര്‍ച്ചക്കിടെ ഭക്ഷണം കഴിച്ച് നടി കസ്തൂരി

റിപബ്ലിക്ക് ടിവിയില്‍ അര്‍ണബ് ഗോസ്വാമിയുടെ തത്സമയ ചർച്ചക്കിടെ ഭക്ഷണം കഴിച്ച് നടി കസ്തൂരി ശങ്കർ. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പ്രതികരണവുമായി കസ്തൂരി തന്നെ രംഗത്തെത്തി. ചർച്ചയിൽ സംസാരിക്കാൻ അർണബ് സമയം തന്നില്ലെന്നും അതുകൊണ്ടാണ് ഭക്ഷണം കഴിച്ചതെന്നും കസ്തൂരി പറഞ്ഞു.

അര്‍ണബ് സംസാരിക്കാന്‍ സമയം നല്‍കിയില്ല; ചര്‍ച്ചക്കിടെ ഭക്ഷണം കഴിച്ച് നടി കസ്തൂരി

ഹിന്ദി സിനിമയിലെ സ്വജന പക്ഷപാതം എന്നതായിരുന്നു അര്‍ണബിന്‍റെ ചര്‍ച്ചാ വിഷയം. ചര്‍ച്ച ഒരു മണിക്കൂറോളം പിന്നിട്ടിട്ടും കസ്തൂരിക്ക് സംസാരിക്കാന്‍ അര്‍ണബ് അവസരം നല്‍കിയില്ല. ഇതില്‍ പ്രതിഷേധിച്ചാണ് കസ്തൂരി ചര്‍ച്ചക്കിടെ ഭക്ഷണം കഴിച്ചതെന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയിലെ വ്യാഖ്യാനങ്ങള്‍.

സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായതോടെ കസ്തൂരി പ്രതികരണവുമായി രംഗത്തെത്തി.

“ഇത് ആത്മവിശ്വാസത്തിന്‍റെ കാര്യമേയല്ല. ആവേശത്തോടെ സംസാരിക്കുന്ന അർണബിനെ കണ്ടുകൊണ്ട് 60 മിനിട്ട് ഞാൻ ഇരുന്നു. എന്തായാലും അദ്ദേഹം എനിക്ക് സംസാരിക്കാൻ സമയം തന്നില്ല. അതുകൊണ്ട് ഞാൻ പോയി ഭക്ഷണമെടുത്ത് വന്നു. പക്ഷേ, സ്കൈപ്പ് സൈൻ ഓഫ് ചെയ്യാൻ മറന്നു പോയി. സംഭവിച്ചതിന് എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ആരെയും വേദനിപ്പിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചിട്ടില്ല”- എന്നാണ് കസ്തൂരി ട്വീറ്റ് ചെയ്തത്.

മലയാളം അടക്കം ദക്ഷിണേന്ത്യൻ ഭാഷകളില്‍ കസ്തൂരി അഭിനയിച്ചിട്ടുണ്ട്. കസ്തൂരിയുടെ വിശദീകരണം വന്നതോടെ എന്താണ് കഴിച്ചതെന്നാണ് ചിലര്‍ക്ക് അറിയേണ്ടിയിരുന്നത്. പൊങ്കല്‍ എന്ന് നടി മറുപടി നല്‍കി.