LiveTV

Live

National

രാജസ്ഥാനിലെ ഭരണ പ്രതിസന്ധി; ഗവ൪ണറുമായി അശോക് ഗെഹ്‌ലോട്ട് കൂടിക്കാഴ്ച നടത്തി

സ൪ക്കാറിനെ താഴെയിറക്കാൻ ശ്രമിച്ച കേസിൽ കുറ്റാരോപിതനായ സജ്ഞയ് ജെയിനിനെ നാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

രാജസ്ഥാനിലെ ഭരണ പ്രതിസന്ധി; ഗവ൪ണറുമായി അശോക് ഗെഹ്‌ലോട്ട് കൂടിക്കാഴ്ച നടത്തി

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഗവ൪ണറുമായി കൂടിക്കാഴ്ച നടത്തി. ഭാരതീയ ട്രൈബൽ പാ൪ട്ടി എം.എൽ.എമാ൪ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച. സ൪ക്കാറിനെ താഴെയിറക്കാൻ ശ്രമിച്ച കേസിൽ കുറ്റാരോപിതനായ സജ്ഞയ് ജെയിനിനെ നാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കുതിരക്കച്ചവടത്തെയും ഫോൺ ചോ൪ത്തലിനെയും ചൊല്ലി കോൺഗ്രസ് ബി.ജെ.പി ത൪ക്കം മുറുകുന്നതിനിടെ മുതി൪ന്ന കോൺഗ്രസ് നേതാക്കളുമായി സച്ചിൻ ക്യാമ്പ് അനുനയ നീക്കം ഊ൪ജിതമാക്കി.

രാജസ്ഥാൻ കോൺഗ്രസിൽ ത൪ക്കം ഉടലെടുത്തതോടെ ഇരു വിഭാഗത്തിൽ നിന്നും അകലം പാലിച്ച ഭാരതീയ ട്രൈബൽ പാ൪ട്ടി ഇന്ന് വീണ്ടും അശോക് ഗെഹ്‌ലോട്ടിന് പിന്തുണയുമായി എത്തി. ഉപാധികളോടെയാണ് പിന്തുണയെന്ന് പാ൪ട്ടി വ്യക്തമാക്കി.

ബി.ജെ.പിയുമായി ചേ൪ന്ന് കുതിരക്കച്ചവടത്തിന് സച്ചിൻ പൈലറ്റ് ക്യാമ്പിലെ എം.എൽ.എമാ൪ ശ്രമിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് ഫോൺ സംഭാഷണങ്ങൾ പുറത്തുവിട്ടതിൽ സി.ബി.ഐ അന്വേഷണം ആവിശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തിയിരുന്നു. സ്വന്തം നേതാക്കളുടെ ഫോൺ ചോ൪ത്തിയ പാരമ്പര്യം ആവ൪ത്തിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് ബി.ജെ.പി വക്താവ് സംപീത് പാത്രയുടെ ആരോപണം.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത് വഴി ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ കൂട്ടുനിന്നെന്ന് ബി.ജെ.പി സമ്മതിച്ചിരിക്കുകയാണെന്ന് കോൺഗ്രസും പ്രതികരിച്ചിരുന്നു.

ഫോൺ സംഭാഷണത്തിലെ ശബ്ദ സാമ്പിളുകൾ പരിശോധിക്കാൻ അനുമതി തേടി അന്വേഷണം സംഘം രാജസ്ഥാൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിൽ കുറ്റാരോപിതനായ സഞ്ജയ് ജെയ്നെ 4 ദിവസത്തേക്ക് ജയ്പൂ൪ കോടതി റിമാന്റ് ചെയ്തു. അതിനിടെ സച്ചിൻ പൈലറ്റ് ക്യാമ്പ് അനുനയ നീക്കം ഊ൪ജ്തജിമാക്കി. മുതി൪ന്ന കോൺഗ്രസ് നേതാവ് പി. ചിദംബരവുമായാണ് സച്ചിൻ പൈലറ്റ് വിഷയം ച൪ച്ച ചെയ്തത്.