LiveTV

Live

National

'തകര്‍ത്തു ബ്രോ..'; ഒരു തകര്‍പ്പന്‍ വെെറല്‍ വീഡിയോ

വീഡിയോക്ക് താഴെ രസകരമായ കമന്‍റുകളുമായി ട്രോളന്‍മാരും എത്തിയതോടെ സംഭവം ഹിറ്റായി

'തകര്‍ത്തു ബ്രോ..'; ഒരു തകര്‍പ്പന്‍ വെെറല്‍ വീഡിയോ

കുടിയൻമാരുടെ കണ്ണു നനയിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ‌ സോഷ്യൽ മീഡിയയിൽ വെെറലായി കൊണ്ടിരിക്കുന്നത്. മനോഹരമായി അടുക്കി വെച്ച മദ്യക്കുപ്പികൾ റോഡ് റോളറുപയോ​ഗിച്ച് തരിപ്പണമാക്കിക്കളയുന്നതാണ് വീഡിയോ. ആന്ധ്രപ്രദേശിലായിരുന്നു സംഭവം.

അനധികൃതമായി കടത്തിക്കൊണ്ടു വരികയായിരുന്ന പതിനാലായിരത്തോളം വരുന്ന മദ്യക്കുപ്പികളാണ് പൊലീസ് ഇരുമ്പ് ചക്രങ്ങളുപയോ​ഗിച്ച് തരിപ്പണമാക്കിയത്.

ഞൊടിയിടയിലാണ് സംഗതി സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തത്. വീഡിയോക്ക് താഴെ രസകരമായ കമന്‍റുകളുമായി ട്രോളന്‍മാരും എത്തിയതോടെ സംഭവം ഹിറ്റായി.

72 ലക്ഷം രൂപ വില വരുന്ന മദ്യക്കുപ്പികളാണ് ഇത്തരത്തിൽ നശിപ്പിച്ചതെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ആന്ധ്രപ്രദേശിലെ മച്ചിലിപട്ടണത്തിലായിരുന്നു ഈ 'നാടന്‍' നശീകരണ പ്രവർത്തനം അരങ്ങേറിയത്.