LiveTV

Live

National

പതഞ്ജലിയുടെ 'കൊറോണ മരുന്നി'ന് നോ പറഞ്ഞ് മദ്രാസ് ഹെെക്കോടതി

കഴിഞ്ഞ ജൂണിലാണ് കൊറോണക്ക് ഫലപ്രദമായി മരുന്ന് കണ്ടെത്തിയതെന്ന് അവകാശപ്പെട്ട് പതഞ്ജലി രം​ഗത്ത് വന്നത്

പതഞ്ജലിയുടെ 'കൊറോണ മരുന്നി'ന് നോ പറഞ്ഞ് മദ്രാസ് ഹെെക്കോടതി

പതഞ്ജലിയുടെ കൊറോണ മരുന്നിന് വിലക്കേർപ്പെടുത്തി മദ്രാസ് ഹെെക്കോടതിയും. കൊറോണ ഭേദമാക്കുന്നതെന്ന് അവകാശപ്പെട്ടുകൊണ്ട് പതഞ്ജലി പുറത്തിറക്കിയ 'കൊറോണിൽ' മരുന്നിനാണ് കോടതി ചുവപ്പ് കൊടി കാട്ടിയത്. ചെന്നെെയിലെ അരുദ്ര കമ്പനി സമർപ്പിച്ച ഹരജിയിലാണ് കോടതി വിധി.

പതഞ്ജലിയുടെ 'കൊറോണ മരുന്നി'ന് നോ പറഞ്ഞ് മദ്രാസ് ഹെെക്കോടതി

തങ്ങളുടെ ട്രേഡ് മാർക്ക് പേരായ കൊറോണിൽ ആണ് പതഞ്ജലി അനുമതിയില്ലാതെ ഉപയോ​ഗിച്ചതെന്നായിരന്നു അരുദ്ര എഞ്ചിനീയറിങ് മാനുഫാക്ചേർസ് കെമിക്കൽസ് ആൻഡ് സാനിറ്റെെസർസ് കമ്പനി വാദിച്ചത്. 1993 മുതലുള്ള തങ്ങളുടെ കൊറോണിൽ-213 എസ്.പി.എൽ, കൊറോണിൽ-92ബി എന്ന ബ്രാൻഡിന് 2027 വരെ കാലാവധിയുണ്ട്.

അരുദ്രയുടെയും പതഞ്ജലിയുടെയും ഉത്പന്നങ്ങൾ വത്യസ്തമാണെങ്കിലും ട്രേഡ് മാർക്ക് ഉപയോ​ഗിക്കുന്നത് അവകാശ ലംഘനമാണെന്ന് അരുദ്രയുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു. കൊറോണ മരുന്നെന്ന പേരിൽ പതഞ്ജലി 'കൊറോണിൽ' ഉപയോ​ഗിക്കുന്നത്, 26 വർഷങ്ങൾ കൊണ്ട് തങ്ങളുണ്ടാക്കിയെടുത്ത മതിപ്പിന് ദോഷം ചെയ്യുമെന്നും കമ്പനി വാദിച്ചു.

കഴിഞ്ഞ ജൂണിലാണ് കൊറോണക്ക് ഫലപ്രദമായി മരുന്ന് കണ്ടെത്തിയതെന്ന് അവകാശപ്പെട്ട് പതഞ്ജലി രം​ഗത്ത് വന്നത്. കൊറോണ രോ​ഗികളിൽ നൂറ് ശതമാനം ഫലപ്രദമെന്ന അവകാശവാദവുമായാണ് പതഞ്ജലി 'കൊറോണിൽ' പുറത്തിറക്കിയത്.