LiveTV

Live

National

സര്‍ക്കാരിന്റെ ഭീരുത്വത്തിന് ഇന്ത്യ വന്‍വില കൊടുക്കേണ്ടിവരും - രാഹുല്‍ ഗാന്ധി

ലഡാക്കിലെ ചൈന അതിര്‍ത്തി സംഘര്‍ഷം സംബന്ധിച്ചാണ് രാഹുലിന്റെ പുതിയ വിമര്‍ശനം

സര്‍ക്കാരിന്റെ ഭീരുത്വത്തിന് ഇന്ത്യ വന്‍വില കൊടുക്കേണ്ടിവരും - രാഹുല്‍ ഗാന്ധി

കേന്ദ്ര സര്‍ക്കാരിന്റെ ഭീരുത്വത്തിന് ഇന്ത്യ വന്‍ വില നല്‍കേണ്ട അവസ്ഥയാണുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലഡാക്കിലെ ചൈന അതിര്‍ത്തി സംഘര്‍ഷം സംബന്ധിച്ചാണ് രാഹുലിന്റെ പുതിയ വിമര്‍ശനം.

അതിര്‍ത്തിയിലെ ചൈനീസ് ആക്രമണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കീഴടങ്ങിയതായി രാഹുല്‍ ആവര്‍ത്തിച്ചാരോപിച്ചു. 'ചൈന നമ്മുടെ ഭൂമി സ്വന്തമാക്കിയപ്പോള്‍ ചേംബര്‍ലെയിൻ പോലെയായി ഇന്ത്യന്‍ സര്‍ക്കാരിന്റെ പെരുമാറ്റം. ഇത് ചൈനയ്ക്ക് കൂടുതല്‍ ധൈര്യം നൽകി' രാഹുല്‍ പറഞ്ഞു.

ലഡാക്കില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സൈനികരോട് സംസാരിക്കുന്ന ഹ്രസ്വവീഡിയോയും രാഹുല്‍ ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നമ്മുടെ ഭൂമിയുടെ ഒരിഞ്ച് പോലും ലോകത്തിലെ ഒരു ശക്തിക്കും തട്ടിയെടുക്കാനാവില്ലെന്ന് രാജ്‌നാഥ് ഈ വീഡിയോയില്‍ പറയുന്നുണ്ട്.

1930-കളില്‍ ഹിറ്റ്‌ലറേയും നാസി ജര്‍മനിയേയും പ്രീണിപ്പിക്കുന്ന നയം പിന്തുടര്‍ന്ന മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി നെവില്‍ ചേംബര്‍ലൈനെ താരതമ്യപ്പെടുത്തിയാണ്‌ രാഹുലിന്റെ ചേംബര്‍ലൈന്‍ പരാമര്‍ശം.